Headlines

ഉദ്ഘാടനത്തിന് മുന്‍പ് മഴ, ഉത്തര്‍പ്രദേശിലെ രാം വന്‍ ഗമന്‍ പഥ് റോഡിൽ വിള്ളലും കുഴികളും, വിവാദം| Rain before the inauguration: Cracks and potholes appear on Ram Van Gaman Path road in Uttar Pradesh, sparking controversy.


India

oi-Sajitha Gopie

ലഖ്‌നൗ: ഉദ്ഘാടനത്തിന് മുന്‍പ് ഉത്തര്‍പ്രദേശിലെ രാം വന്‍ ഗമന്‍ പഥ് റോഡില്‍ വിളളല്‍. അയോധ്യയെ ചിത്രകൂടുമായി ബന്ധിപ്പിക്കുന്ന പാതയാണ് രാം വന്‍ ഗമന്‍ പഥ്. കഴിഞ്ഞ ദിവസം പ്രദേശത്ത് മഴ പെയ്തതിന് പിന്നാലെയാണ് റോഡിൽ വിള്ളലും കുഴികളും രൂപപ്പെട്ടത്. റോഡിന്റെ ചില ഭാഗങ്ങൾ താഴേക്ക് ഇടിഞ്ഞ് താണിട്ടുമുണ്ട്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ശൃംഗ്വേർപൂർ ധാമിലെ ലഖ്‌നൗ റോഡിനും ഗംഗാ പാലത്തിനും ഇടയിൽ ഏകദേശം 100 മീറ്റർ ദൂരത്തിനുള്ളിൽ റോഡിന്റെ നാല് ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെടുകയോ താഴേക്ക് ഇടിയുകയോ ചെയ്തിട്ടുണ്ട്. തകർന്ന റോഡിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ നിർമ്മാണ കമ്പനിയായ പിഎൻസി ഇൻഫ്രാടെകിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ നിർമ്മാണ കമ്പനിയുടെ ആളുകൾ തടഞ്ഞതായും ആരോപണം ഉണ്ട്. പ്രയാഗ്‌രാജിലെ പ്രാദേശിക മാധ്യമപ്രവർത്തകനായ രവി രാജിനെയാണ് ജീവനക്കാർ തടസ്സപ്പെടുത്തിയത്. ക്യാമറ മറയ്ക്കാനും ദൃശ്യങ്ങൾ പകരർത്തുന്നത് തടയാനും ശ്രമമുണ്ടായി. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ ജനരോഷമാണ് ഉയരുന്നത്.

Ram

നേരത്തെ ഇതേ കമ്പനി നിർമ്മിച്ച ലഖ്‌നൗ-കാൺപൂർ എക്‌സ്‌പ്രസ്‌വേയും ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തകർന്നിരുന്നു. തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഈ കമ്പനിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന രാം വന്‍ ഗമന്‍ പഥ് ഉദ്ഘാടനത്തിന് മുൻപ് തന്നെ തകർന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഡൽഹിയിൽ ആറുനിലക്കെട്ടിടം തകര്‍ന്ന് വീണു, 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വിവാദമായതോടെ റോഡിലെ വിള്ളലുകൾ അതിവേഗം സിമന്റും പൗഡറും ഉപയോഗിച്ച് മറയ്ക്കാൻ കമ്പനി ശ്രമിക്കുന്നതായും ആരോപണം ഉണ്ട്. റോഡ് നിർമ്മിച്ചതിലെ അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *