Headlines

ഇന്ധനം വാങ്ങുന്നവർക്ക് വൻ ആശ്വാസം; പെട്രോൾ, ഡീസൽ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ ഒഴിവാക്കുന്നു|Big Relief for Petrol and Diesel Buyers: India Lifts Fuel Supply Restrictions


India

oi-Aromal R

രാജ്യത്തെ വാഹന ഉടമകൾക്ക് വലിയൊരു ആശ്വാസ വാർത്ത. പെട്രോൾ, ഡീസൽ റീട്ടെയ്ൽ വിൽപ്പനയിൽ ഏർപ്പെടുത്തിയിരുന്ന എല്ലാവിധ അടിയന്തര നിയന്ത്രണങ്ങളും ജൂലൈ 1 മുതൽ പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആഭ്യന്തര ഇന്ധന ശൃംഖലയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മാസം നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ സർക്കാർ പെട്ടെന്ന് പിൻവലിക്കുന്നത്.

പശ്ചിമേഷ്യയിൽ ഉണ്ടായ ആഭ്യന്തര സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ജൂൺ മാസത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇതനുസരിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി എത്തുന്നവർ പൊതു പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടയുകയും, ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസലും, 40 ലിറ്റർ പെട്രോളും മാത്രമേ നൽകാവൂ എന്ന് നിബന്ധന വെക്കുകയും ചെയ്തിരുന്നു. ഈ റേഷനിംഗ് സംവിധാനമാണ് ജൂലൈ ഒന്നു മുതൽ ഇല്ലാതാകുന്നത്.

എന്തുകൊണ്ടായിരുന്നു ഈ നിയന്ത്രണങ്ങൾ?

ഹോൾസെയിൽ വിപണിയിലെയും സാധാരണ റീട്ടെയ്ൽ പമ്പുകളിലെയും വിലയിലുണ്ടായ ഭീമമായ വ്യത്യാസമാണ് കഴിഞ്ഞ മാസം ഇത്തരമൊരു അടിയന്തര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലെ പ്രശ്നങ്ങൾ കാരണം ഹോൾസെയിൽ ഡീസൽ വില സാധാരണ പമ്പുകളിലെ വിലയേക്കാൾ ലിറ്ററിന് 40 രൂപയോളം വർദ്ധിച്ചിരുന്നു.

petrol-1782753815 jpg

ഇതോടെ വലിയ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാരും ഫാക്ടറികളും തങ്ങളുടെ പതിവ് ഹോൾസെയിൽ നെറ്റ്‌വർക്ക് ഉപേക്ഷിച്ച്, വിലക്കുറവുള്ള പൊതു റീട്ടെയ്ൽ പമ്പുകളിലേക്ക് വൻതോതിൽ എത്തിത്തുടങ്ങി. ഇത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ പമ്പുകളിൽ വലിയ തിരക്കിനും ഇന്ധന ക്ഷാമത്തിനും കാരണമായി. സ്വകാര്യ പമ്പുകളിൽ വിൽപന ഇടിഞ്ഞപ്പോൾ പൊതു പമ്പുകൾ കടുത്ത സമ്മർദ്ദത്തിലായി. എന്നാൽ ഇപ്പോൾ രാജ്യത്തെ ഇന്ധന സംഭരണം പൂർണ്ണമായും പഴയ പടിയായെന്നും വിപണി ശാന്തമാണെന്നും ബോധ്യപ്പെട്ടതിനാലാണ് നിയന്ത്രണങ്ങൾ മാറ്റുന്നത്.

ജൂലൈ 1 മുതൽ പെട്രോൾ, ഡീസൽ വില കുറയുമോ?

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തിൽ, ജൂലൈ 1 മുതൽ സാധാരണ ഉപഭോക്താക്കൾക്ക് പെട്രോൾ-ഡീസൽ വില കുറയുമോ എന്ന ചോദ്യം പലർക്കുമുണ്ട്. നിലവിൽ ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ ജൂലൈ ഒന്നു മുതൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ പെട്ടെന്ന് വലിയൊരു കുറവ് ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് ദീർഘകാലം ഒരേപോലെ തുടരുകയാണെങ്കിൽ മാത്രമേ എണ്ണക്കമ്പനികൾ ഇന്ത്യയിൽ ചില്ലറ വിൽപന വില കുറയ്ക്കാൻ തയ്യാറാവുകയുള്ളൂ. എങ്കിലും വരും ദിവസങ്ങളിൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് നേരിയ വില വ്യത്യാസങ്ങൾ ഉണ്ടായേക്കാം.



Source link

Leave a Reply

Your email address will not be published. Required fields are marked *