Headlines

ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ ഡ്രൈവർ തസ്തികയിൽ ഒഴിവ്: 64000 രൂപ വരെ ശമ്പളം, അപേക്ഷിക്കാം|india Post Driver Recruitment: Vacancies Available, Salary Up to 64,000, Apply Now


Jobs

oi-Rakhi

ബെംഗളൂരു: ഇന്ത്യൻ തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ ഒഴിവുകൾ. ബെംഗളൂരു പോസ്റ്റൽ റീജിയണിന് കീഴിൽ 11 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 30 ആണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ലൈറ്റ് മോട്ടോർ വെഹിക്കിൾ , ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസുകൾ ആവശ്യമാണ്. മോട്ടോർ മെക്കാനിസത്തെക്കുറിച്ച് അറിവുണ്ടായിരിക്കണം. കൂടാതെ വാഹനങ്ങൾക്ക് സംഭവിക്കുന്ന ചെറിയ കേടുപാടുകൾ പരിഹരിക്കാൻ അറിയണം. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

job2-8659

ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വളണ്ടിയർ എന്ന നിലയിൽ മൂന്ന് വർഷം സർവ്വീസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 56 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 മുതൽ 63,200 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.

അപേക്ഷിക്കേണ്ടത് എങ്ങനെ?

വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൌണ്‍ലോഡ് ചെയ്യാം

വ്യക്തിപരമായ വിവരങ്ങൾ പൂരിപ്പിക്കാം

ആവശ്യമായ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ അറ്റാച്ച് ചെയ്യാം

മാനേജർ, മെയിൽ മോട്ടോർ സർവ്വീസ്, ബസവേശ്വര റോഡ്, വസന്തനഗർ, ബെംഗളൂരു 560001 എന്ന മേൽവിലാസത്തിൽ
സ്പീഡ് പോസ്റ്റായി അപേക്ഷ സമർപ്പിക്കാം

ആവശ്യമായ രേഖകൾ

ഇൻറ്റഗ്രിറ്റി സർട്ടിഫിക്കറ്റ്

വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

കഴിഞ്ഞ 10 വർഷത്തിനിടയിൽ നേരിട്ടിട്ടുള്ള അച്ചടക്ക നടപടികളുടെ വിവരങ്ങൾ

കഴിഞ്ഞ അഞ്ച് വർഷത്തെ എപിഎആർ-കളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ

ഡ്രൈവിങ് ലൈസൻസ്

പത്താം ക്ലാസ് സർട്ടിഫിക്കറ്റ്

അപ്പോയിന്റ്മെന്റ് ലെറ്റർ / സർവീസ് സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ മാത്രം)

ജാതി സർട്ടിഫിക്കറ്റ്

അപേക്ഷാ ഫോമിൽ പറഞ്ഞിരിക്കുന്ന മറ്റ് അനുബന്ധ രേഖകൾ

കൂടുതൽ വിവരങ്ങൾക്ക് https://www.indiapost.gov.in/vacancies/recruitments

കേരള സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

തിരുവനന്തപുരം ചാല ഗവ ഐ.ടി.ഐയിൽ ഒഴിവുകൾ. അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിങ്ങ്) ടെക്‌നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്‌നിഷ്യൻ എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്കാലിക നിയമനമാണ്. വാക്ക് ഇ ആഗസ്റ്റ് 14 ഉച്ചയ്ക്ക് 1:30 ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടക്കും. അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെയാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.ഫോൺ : 04712459255.

ഒഴിവുകളുടെ വിവരങ്ങൾ

ട്രേഡ്: അഡിറ്റീവ് മാനുഫാക്ച്ചറിംഗ് (3ഡി പ്രിന്റിങ്ങ്) ടെക്‌നിഷ്യൻ – ആകെ 2 ഒഴിവുകളാണ് ഉള്ളത്. ഇ/ബി/ടി കാറ്റഗറിയിലും ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമാണ് ഉള്ളത്. മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ മാനുഫാക്ചറിംഗ്/ പ്രൊഡക്ഷൻ/ ഓട്ടോമോബൈൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസിയും 3 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.

ട്രേഡ്: ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ – മുസ്ലിം കാറ്റഗറിയിലും ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ ആട്ടോമേഷൻ & റോബോട്ടിക്സ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ്ങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി അല്ലെങ്കിൽ എൻ എ സിയും 3 വർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത.



Source link

Leave a Reply

Your email address will not be published. Required fields are marked *