Headlines

‘ആ സിനിമയിലെ ഒരു സീൻ ഷൂട്ട് ചെയ്യാൻ മോഹൻലാൽ വൈൻ ആവശ്യപ്പെട്ടു, ജഗതി ചേട്ടനും അങ്ങനെയാണ്’; മിൽട്ടൺ | Mohanlal Asked For Wine To Shoot A Scene In That Film Jagathy Helped Me A Lot, Reveals Milton


Movie News

oi-Nidhin Illikkambath

മലയാള സിനിമയിലെ പരിചയ സമ്പന്നനായ കലാസംവിധായകരിൽ ഒരാളാണ് മിൽട്ടൺ തോമസ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്നുള്ള ചില അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് മിൽട്ടൺ തോമസ്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

മിൽട്ടൺ തോമസിന്റെ വാക്കുകൾ

അപരിചിതൻ സിനിമ നടക്കുമ്പോൾ ഞാൻ ഇവിടെ നാട്ടിലുണ്ട്. അപ്പൊ എന്റെ ഒരു ഫ്രണ്ട് ഷിജി പട്ടണം എന്നൊരാൾ ഉണ്ട്. ഷിജിക്ക് കിട്ടിയ വർക്ക് ആണിത്. ഷിജി ആയിരുന്നു അതിന്റെ ആർട്ട് ഡയറക്‌ടർ. പുള്ളിക്ക് അന്ന് ഒരു ഇംഗ്ലീഷ് മൂവി വന്നു കഴിഞ്ഞപ്പോൾ, അത് സപ്പോർട്ട് ചെയ്യാൻ വേണ്ടി ഞാനാണ് പിന്നെ ഇതിലേക്ക് കയറുന്നത്. സോണി, മനു, സിനോജ് ഇങ്ങനെ കുറച്ച് പേര് സഹായിക്കാനുമുണ്ടായിരുന്നു. പക്ഷെ ആ പടം നമുക്ക് പേടിയായിരുന്നു.

mohanlal

കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ, മമ്മൂട്ടി ഒരു ആക്‌സിഡന്റിൽ മരിക്കുമ്പോൾ പത്ര റിപ്പോർട്ട് കാണിക്കുന്ന ഒരു സീനുണ്ട്, പത്രത്തിൽ വരുന്ന വാർത്തയാണ്. ഈ വാർത്തയുടെ ഡമ്മി സെറ്റ് ചെയ്യാനാണ് എന്നെ വിളിച്ചത്. അന്ന് ഇന്നത്തെ പോലെ കമ്പ്യൂട്ടർ മറ്റേ ഇതൊന്നുമില്ല, നമ്മൾ അത് പറയുന്നനുസരിച്ച് ചെയ്‌ത് എടുത്തതാണ് പത്രം. ഈ പടത്തിൽ ഒരുപാട് പേടിയുണ്ടായിരുന്നു. കണ്ടിന്യുറ്റി പ്രശ്‌നമൊക്കെ ആയിരുന്നു പ്രധാനം.

ഞാൻ അന്ന് ആദ്യമായിട്ടാണ് മമ്മൂക്കയെ കാണുന്നത് തന്നെ. അതുപോലെ ജഗതി ചേട്ടനെ കണ്ടു. പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ ജഗതി ശ്രീകുമാർ ഇവരെയൊക്കെ നമ്മൾ കാണുന്നത് ആ സമയത്താ. അത് അന്നത്തെ ആർട്ടിസ്‌റ്റുകളുടെ ഒരു പ്രത്യേകതയുണ്ട്. അവര് അന്നത്തെ എന്ന് വെച്ചാൽ, ഇന്നും അങ്ങനെ തന്നെ. മമ്മുക്ക, മോഹൻലാൽ, ജഗദീഷ്, ജഗതി ശ്രീകുമാർ ഇങ്ങനെയുള്ള കുറെ ആളുകൾ ഉണ്ടല്ലോ, അവരെല്ലാവരും സെറ്റ് പണി കഴിഞ്ഞാൽ, സെറ്റിന്റെ ബാക്ക് ഡ്രോപ്പ് ഒക്കെ അവർ നോക്കും.

അതൊക്കെ അവർ ശ്രദ്ധിക്കും. പലർക്കും ഇല്ലാത്ത ഒരു കാര്യമാണ് അത്. തിലകൻ, തിലകൻ ചേട്ടന്റെ കൂടെയൊക്കെ വർക്ക് ചെയ്‌തിട്ടുള്ളപ്പോൾ, അദ്ദേഹവും എല്ലാം നോക്കും. അപ്പോഴാണ് നമ്മുടെ പോരായ്‌മകൾ മനസിലാവുക. അവരൊന്നും അവരുടെ കാര്യം മാത്രമല്ല നോക്കുന്നത്. അവര് ആ പോരായ്‌മകൾ ഒക്കെ പറഞ്ഞു തരും. അങ്ങനെയൊക്കെ ഒരുപാട് അനുഭവം വന്നിട്ടുണ്ട്.

അപരിചിതാനിലൊരു സീൻ ഉണ്ട്, എന്നുവെച്ചാൽ, ജഗതി ചേട്ടൻ കക്കാൻ കയറുന്ന ഒരു സീൻ ഉണ്ട്. ഈ സീനിൽ ശരിക്ക് ഞങ്ങൾ ആദ്യത്തെ ഈ പ്രോപ്പർട്ടി വെച്ച് ഷൂട്ട് ചെയ്‌തു. പിന്നെ ഷെഡ്യൂൾഡ് മാറി. പിന്നത്തെ ഇതില് ഈ പ്രോപ്പർട്ടി തന്നെ വേണം. പക്ഷേ അന്നൊക്കെ പ്രോപ്പർട്ടി റെന്റിന് എടുക്കുന്ന മട്ടാഞ്ചേരി മജീദിന്റെ അടുത്തു നിന്നാണ്. അവിടുന്ന് ഈ സാധനം കൊണ്ട് തിരിച്ചു കൊടുത്തു. രണ്ടാമത്തെ ഷെഡ്യൂൾ ഇതുതന്നെ സെറ്റ് ചെയ്യണം. അപ്പൊ പ്രോപ്പർട്ടി കണ്ടിന്യൂവിറ്റി എല്ലാം മാറിക്കിടക്കുകയാണ്.

പിന്നെ നമുക്ക് കൈയും കാലും വിറക്കാൻ തുടങ്ങി. ഞാൻ മാറി നിന്നിട്ട് പിള്ളേരോട് പറഞ്ഞു ഇത് നമുക്ക് പണി കിട്ടുമെന്ന്. ഈ ജഗതി ചേട്ടൻ ചാക്കുമായിട്ട് വന്ന് ഇത് ചെയ്യുകയാണ്. പുള്ളി ഇതെല്ലാം കേൾക്കുന്നുണ്ട്. അങ്ങനെ മേക്കപ്പ് ഇട്ടോണ്ടിരിക്കുകയാണ്. നമ്മൾ എന്ത് ചെയ്യും? ഇവര് ക്യാമറമാൻ ഒക്കെ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ, അപ്പൊ തന്നെ പറയും, അതെന്താണ്, അത് കറക്റ്റ് അല്ലല്ലോ. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്, ഇവരെല്ലാവരും വന്ന് എന്തായാലും ഇത് പിടിക്കും.

ജഗതി ചേട്ടൻ നോക്കുമ്പോൾ, ഇവിടെ ഇരിക്കുന്ന പ്രോപ്പർട്ടി എല്ലാം അന്നത്തേതിനെക്കാട്ടും ശോഷിച്ച കുറെ പ്രോപ്പർട്ടിയാ. പുള്ളി സെക്കൻഡില് നമ്മളെ രക്ഷപ്പെടുത്താൻ വേണ്ടി അതിലൊരു സാധനം എടുത്തിട്ടുണ്ട്. ഇങ്ങനെ ഈ ചെറുതെങ്കിൽ ചെറുത്, അതാണെങ്കിലും പോട്ടെ എന്നും പറഞ്ഞുള്ള ഒരു ഡയലോഗ് അതിൽ പ്രസന്റ് ചെയ്‌തു. നമ്മളെ രക്ഷപ്പെടുത്താൻ വേണ്ടി. സീൻ കഴിഞ്ഞപ്പോൾ പുള്ളി ഇങ്ങനെ എന്നെ നോക്കിയിട്ട് പറഞ്ഞു, ചിലവണ്ട്ട്ടാ എന്ന്.

നമ്മുടെ കയ്യിൽ നിന്ന് ഒരുപാട് പാളിച്ച എപ്പോഴും വരും. ഈ സ്ക്രിപ്റ്റ്. പക്ഷെ ഇങ്ങനെയുള്ള ആൾക്കാർ ഭയങ്കരമായിട്ട് ശ്രദ്ധിക്കും. ഇതേപോലെ തന്നെയാണ് മറ്റേ. കനൽ എന്ന സിനിമ ചെയ്യുന്ന സമയത്ത് ലാലേട്ടൻ കൊഞ്ചു കട്ട് ചെയ്യുന്ന സീൻ ഉണ്ട്. അപ്പൊ ഈ കൊഞ്ചു കൊണ്ടുവന്നിട്ട്, അതിനായി ഷെഫിനെയും കൊണ്ടുവന്നിട്ടുണ്ട്. അവരൊക്കെ അത്ര ബ്രില്ലിയന്റ് ആണെന്ന് പറഞ്ഞാൽ അപ്പോഴാണ് എനിക്ക് അത് മനസിലായത്.

ഈ സ്ക്രിപ്റ്റ് എല്ലാവരും വായിക്കും. വായിക്കണം എന്നുള്ളതാണ് അവിടെ നിൽക്കുന്ന അസിസ്‌റ്റന്റ് അടക്കം അസോസിയേറ്റ് അടക്കം എല്ലാവരും വായിക്കണം എന്നുള്ളതാണ്. ആർട്ട് ഡയറക്‌ടർ മാത്രമല്ല വായിക്കുന്നത്. അപ്പൊ ഈ സീൻ എടുക്കുന്ന സമയത്ത് ഞാൻ ഇങ്ങനെ കൊഞ്ച് കൊണ്ടുവന്ന് ഇവിടെ വെച്ചു. ലാലേട്ടൻ ആ ഒറ്റ ഷോട്ടിൽ ആ കൊഞ്ചു കട്ട് ചെയ്‌തു. ശരിക്കും കൊഞ്ചു കട്ട് ചെയ്യാനും പുള്ളി പഠിച്ചിട്ടൊന്നുമല്ല.

ഈ സമയത്ത് പുള്ളി സെറ്റിൽ നോക്കും എന്നുള്ളതിന്റെ ഒരു കാര്യവും എനിക്ക് മനസിലായി. പെട്ടെന്ന് ഇങ്ങനെ നോക്കി. എന്നിട്ട് പറഞ്ഞു മോനെ സ്ക്രിപ്പ്റ്റ് വായിച്ചില്ലേ ഞാനിപ്പോ ഇവിടെ വന്നു നിൽക്കുമ്പോൾ ഒരു കുപ്പി ഒക്കെ വേണ്ടേ? ഞാൻ ഈ വീട്ടിലേക്ക് വരുമ്പോൾ ആ ഡ്രിങ്ക്സിന്റെ കുപ്പി വേണ്ടേ. അപ്പൊ ഒന്നുമില്ലെങ്കിൽ ഒരു വൈൻ വൈൻ ആണെങ്കിലും മതി എന്ന് പറഞ്ഞു. നമ്മൾ പെട്ടെന്ന് വൈൻ കിട്ടാൻ വൈൻ ഓടി.

വൈൻ ഓടിക്കൊണ്ടുവന്നപ്പോൾ ഇവിടുത്തെ കല്യാണി വൈനും മറ്റേ അങ്ങനത്തെ ലോക്കൽ വൈനും ഒക്കെയാണ് കൊണ്ട് വന്നത്. അപ്പോൾ പുള്ളി പറഞ്ഞു ഇത് ഞാൻ എവിടെയാ നിൽക്കുന്നത്? ഈ വീട് എവിടെയാ? ഈ വീട് എന്റെ സ്‌റ്റാൻഡേർഡ് എന്താണെന്നുള്ളത് കൂടി നോക്കണ്ടേ എന്ന്. പിന്നെ ഈ വൈനിന് പോയിട്ട് ആലപ്പാട്ടിലെ ഒരു വീട്ടിൽ വൈൻ ഇരിപ്പുണ്ട്, നല്ല സ്‌പാനിഷ് വൈൻ.

ആ വൈൻ കൊണ്ടുവന്നു വെച്ചു. അത് പൊട്ടിക്കാതെ അവർക്ക് തിരിച്ച് കൊടുക്കണം. ഇതൊക്കെ ഞങ്ങൾക്ക് വരുന്ന അബദ്ധങ്ങളാണ്. അപ്പൊ ലാലേട്ടൻ ഇങ്ങനെ നോക്കി, വൈൻ കൊണ്ടുവന്നു വെച്ചു. പുള്ളി നോക്കി ചിരിച്ചു. പൊട്ടിക്കിട്ടടാ എന്ന് ചോദിച്ചു. പുള്ളി പൊട്ടിക്കൂല. പൊട്ടിച്ചാൽ ഞങ്ങൾക്ക് പണി കിട്ടും എന്ന് പുള്ളിക്ക് അറിയാം. പുള്ളി പൊട്ടിച്ചില്ല. അത്രക്ക് ഈ ഡെഡിക്കേറ്റഡ് ആണ് ഇവരൊക്കെ.



Source link

Leave a Reply

Your email address will not be published. Required fields are marked *