സിനിമ വിജയിക്കാതെ പോയതും, രണ്ടു വർഷങ്ങൾക്ക് ശേഷം ശ്രീകാന്ത് സംവിധാനം ചെയ്ത ‘വർണജാലം’ എന്ന സിനിമയിൽ ഒരു നൃത്ത രംഗത്തേക്ക് സുജയ്ക്ക് ക്ഷണം ലഭിച്ചു. ഈ നൃത്തരംഗത്തോട് കൂടി സുജയ്ക്ക് അത്തരം വേഷങ്ങളിലേക്ക് കൂടുതൽ ക്ഷണം ലഭിച്ചു തുടങ്ങി. 2000ങ്ങളുടെ മധ്യകാലം സിനിമയിൽ സുജയുടെ സുവർണകാലമായിരുന്നു. മായാവി, പള്ളിക്കൂടം, കുസേലൻ, ജയംകൊണ്ടാൻ പോലുള്ള സിനിമകളിൽ അവർ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ബെൻ ജോൺസണിലെ ‘സോനാ സോനാ’ ഗാനരംഗം സുജയ്ക്ക് വന്നുചേർന്നു. കലാഭവൻ മണിയുടെ ഒപ്പമായിരുന്നു സുജ ഈ രംഗത്തിൽ നൃത്തം ചെയ്തത്