Headlines

ആപ്പിളിനെ തൊടാൻ പോലും പറ്റില്ല; അമ്മാതിരി ഓഫറല്ലേ തരുന്നത്, ഐഫോൺ 15ന് ഒറ്റയടിക്ക് ഇത്രയും ലാഭമോ? | iPhone 15 Discounts; Get This Smartphone With Massive Price Cut Of Rs 5450 On Flipkart


Technology

oi-Nidhin Illikkambath

രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്.

അതുകൊണ്ട് തന്നെ ആപ്പിൾ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ ഐഫോൺ 17 സീരീസ് മുതൽ ഇങ്ങോട്ടുള്ള എല്ലാ മോഡലുകളും കാര്യമായ വിൽപ്പന കണക്കുകളാണ് സൃഷ്‌ടിക്കുന്നത് എന്ന് നോക്കിയാൽ കാണാവുന്നതാണ്. അവയിൽ പല മോഡലുകളും ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്‌ടിക്കുകയും വിൽപ്പന കണക്കുകളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്.

iphone 15 discounts

ഇപ്പോഴിതാ ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളായ ഐഫോൺ 15 സീരീസിന് നല്ല ഓഫറുകളാണ് പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിലയിൽ വമ്പൻ കുറവും അതിനൊപ്പം ഡിസ്‌കൗണ്ട് ഓഫറുകളും ഒക്കെയായി ആപ്പിൾ ഐഫോൺ 15 വരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതൊരു മികച്ച ഓഫർ തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ആപ്പിൾ ഐഫോൺ 15 ഓഫർ

ഫ്ലിപ്പ്കാർട്ടിന്റെ ഏറ്റവും പുതിയ ലിസ്‌റ്റിങ്ങുകൾ അനുസരിച്ച്, കമ്പനി ആപ്പിളിന്റെ ഐഫോൺ 15 സീരീസിൽ ഫ്രീഡം സെയിൽ വിൽപ്പനയ്ക്കിടെ വലിയ വിലക്കുറവ് അവതരിപ്പിച്ചിരിക്കുകയാണ്. അടിസ്ഥാന മോഡൽ ഐഫോൺ 15 128 ജിബിക്ക് തന്നെയാണ് നല്ല ഓഫർ ലഭ്യമാവുക. അടിസ്ഥാന വേരിയന്റ് എന്ന് കരുതി തള്ളിക്കളയാൻ കഴിയാത്ത മോഡലാണ് ഐഫോൺ 15.

128ജിബി മോഡലിന്റെ വില ഇപ്പോൾ 59,900 രൂപയിൽ നിന്ന് 56,749 രൂപയായി കുറഞ്ഞിട്ടുണ്ട് എന്നതാണ് ഉപഭോക്താക്കൾ അറിയേണ്ട പ്രധാന മാറ്റം. കൂടാതെ, തിരഞ്ഞെടുത്ത ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 5450 രൂപ അധിക കിഴിവ് ലഭിക്കും. ഇതോടെ ഫലപ്രദമായ വില 51,299 രൂപയായി കുറയും.

ഇതിന് പുറമെ, പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 42,050 രൂപ വരെ അധിക ഇളവും ലഭിക്കും. പരമാവധി എക്സ്ചേഞ്ച് വില ലഭിക്കുന്ന ഫോൺ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, പുതിയ ഫോണിന്റെ വില ഇനിയും കുറയ്ക്കാൻ കഴിയും. അതായത് നിങ്ങളുടെ കൈവശം പ്രവർത്തന ക്ഷമമായ നല്ലൊരു ഫോൺ ഉണ്ടെങ്കിൽ ആകെ വിലയിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്ന് അർത്ഥം.



Source link

Leave a Reply

Your email address will not be published. Required fields are marked *