Headlines

ആപ്പിളാണ് മറക്കരുത്; ഐഫോൺ 16 പ്ലസ് കിട്ടും ഇത്രയും കിടിലൻ ഓഫറോടെ..! എത്ര രൂപ മുടക്കണം? | iPhone 16 Plus Discounts; Buy This Phone From Flipkart With Rs 12,000 Discount


Technology

oi-Nidhin Illikkambath

നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയുന്നു എന്നത് വെറുതെയല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

പുതിയ മാറ്റം വന്നതോടെ ആപ്പിളിന്റെ അന്യം നിന്ന മോഡലുകളിൽ ഒന്നാണ് പ്ലസ് മോഡലുകൾ. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച പ്ലസ് മോഡലുകളിൽ ഒന്നുള്ളത് ഐഫോൺ 16 സീരീസിലാണ്. ഇനി ഭാവിയിൽ എത്ര കാലം ഇനി ഇതിന്റെ വിൽപ്പന ഉണ്ടാവുമെന്ന് അറിയില്ലെങ്കിലും എല്ലാവർക്കും പ്രിയപ്പെട്ടൊരു മോഡൽ തന്നെയാണിത്. അതിന് വിജയ് സെയിൽസിൽ നല്ല ഓഫറാണ് ഇപ്പോൾ ലഭ്യമാവുന്നത്, എന്തൊക്കെയാണ് ഈ ഓഫറുകൾ എന്നറിയാം, എത്ര കിഴിവ് ലഭിക്കുമെന്നും അറിയാം.

iphone 16 plus dicounts

ഐഫോൺ 16 പ്ലസ് ഓഫറുകൾ

ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിൽ, ഐഫോൺ 16 പ്ലസ് നിങ്ങളുടെ പരിഗണനയിലുള്ള ഫോണുകളിൽ ഒന്നാണെങ്കിൽ, ഇപ്പോഴായിരിക്കും അത് വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം. ഫ്ലിപ്‌കാർട്ട് നിലവിൽ ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് ആകർഷകമായ വിലക്കിഴിവ് നൽകുന്നുണ്ട്. അതും ഒറ്റയടിക്ക് ഇത്രയധികം ഓഫറുകൾ എന്നത് സാധാരണയായി ലഭിക്കുന്ന ഒന്നല്ല.

എ18 പ്രോസസർ, 6.7 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, പിന്നിൽ ഡ്യുവൽ ക്യാമറ സംവിധാനം എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ. ഇത്തരം ഓഫറുകൾ സാധാരണയായി അധികനാൾ ലഭ്യമാകാറില്ല. ഫ്ലിപ്‌കാർട്ടിൽ ഇപ്പോൾ ഐഫോൺ 16 പ്ലസിന് ലഭ്യമായ ഓഫറുകൾ എന്തൊക്കെയാണെന്ന് നോക്കാം. അതിന്റെ വിശദാംശങ്ങളും അറിയാം.

ഈ ഫോൺ ഇന്ത്യയിൽ ആദ്യം 89,900 രൂപ എന്ന വിലയിലാണ് അവതരിപ്പിച്ചത്. നിലവിൽ ഇത് 77,900 രൂപയ്ക്ക് ലഭ്യമാണ്. അതായത്, ലോഞ്ച് വിലയേക്കാൾ 12,000 രൂപ കുറവിലാണ് ഇപ്പോൾ വിൽപ്പന നടക്കുന്നത്. എന്നാൽ നിലവിൽ ഫോണിന്റെ എംആർപി 79,900 രൂപ ആയതിനാൽ, യഥാർത്ഥ വിലക്കിഴിവ് 2000 മാത്രമാണെന്ന് ശ്രദ്ധിക്കണം. ഇതിന് പുറമെ, ഫ്ലിപ്‌കാർട്ട് അല്ലെങ്കിൽ ഫ്ലിപ്‌കാർട്ട് എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 3895 അധിക കിഴിവും ലഭിക്കും.

ഇതുകൂടാതെ, ഫ്ലിപ്‌കാർട്ട് 12 മാസത്തേക്കുള്ള നോ-കോസ്‌റ്റ് ഇഎംഐ സൗകര്യവും നൽകുന്നുണ്ട്. പ്രതിമാസം 6492 മുതൽ ഇഎംഐ അടച്ച് ഫോൺ സ്വന്തമാക്കാം. നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്‌താൽ കൂടുതൽ വിലക്കിഴിവ് ലഭിക്കാനും സാധ്യതയുണ്ട്. എത്ര തുക ലഭിക്കുമെന്നത് പഴയ ഫോണിന്റെ ബ്രാൻഡ്, മോഡൽ, പ്രവർത്തനക്ഷമത, നിലവിലെ അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും.

ഫോണിന്റെ പ്രത്യേകതകൾ

ഐഫോൺ 16 പ്ലസിൽ 6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. അതിനാൽ സിനിമകൾ കാണാനും ഗെയിമുകൾ കളിക്കാനും മികച്ച അനുഭവം ലഭിക്കും. വലിയ ഡിസ്പ്ലേയ്ക്ക് പുറമെ, എ18 പ്രോസസറിന്റെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. അതിനാൽ ദൈനംദിന ആവശ്യങ്ങൾ തടസങ്ങളില്ലാതെ വേഗത്തിൽ കൈകാര്യം ചെയ്യാൻ ഈ ഫോണിന് കഴിയും.



Source link

Leave a Reply

Your email address will not be published. Required fields are marked *