Headlines

ആഗസ്റ്റ് 17 മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ ആരംഭിക്കും.. അളവറ്റ ധനം കൈയിലേക്ക്; നിങ്ങളുമുണ്ടോ? | Surya Gochar 2026: These Three Zodiac Signs Auspicious Times Will Be Begins From Auguest 17, Details


Astrology

oi-Jithin TP

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യത്യസ്ത തരത്തിലായിരിക്കും വ്യക്തികളെ സ്വാധീനിക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Surya Gochar 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. ജീവന്റെയും പ്രകാശത്തിന്റെയും പ്രാഥമിക ഉറവിടമായി അംഗീകരിക്കപ്പെട്ട സൂര്യന്‍, ഒരു വ്യക്തിയുടെ സ്വഭാവം, ക്ഷേമം, വിധി എന്നിവയെ സ്വാധീനിക്കുന്നതില്‍ നിര്‍ണായകമാണ് എന്നാണ് വേദ ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ജാതകത്തിലെ സൂര്യന്റെ സ്ഥാനം ഒരു വ്യക്തിയുടെ വ്യക്തിത്വം, ലക്ഷ്യബോധം, ചൈതന്യം, നേതൃത്വപരമായ കഴിവുകള്‍ എന്നിവയെക്കുറിച്ചുള്ള സുപ്രധാന ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തുന്നു.

നിലവില്‍ കര്‍ക്കടകം രാശിയിലാണ് സൂര്യന്റെ സഞ്ചാരം. എന്നാല്‍ ഈ മാസം 17 ന് സൂര്യന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ഇതോടെ കൊല്ലവര്‍ഷം 1202 പിറക്കും. സൂര്യന്റെ ഈ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം…

ചിങ്ങം

സൂര്യന്റെ ചിങ്ങം രാശിയിയിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. വിദേശത്ത് ജോലി തേടുന്നവര്‍ക്കും സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത കേള്‍ക്കാനാകും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും സ്വന്തമാക്കാനാകും.

തുലാം

തുലാം രാശിക്കാര്‍ക്ക് സൂര്യന്റെ ചിങ്ങം രാശിയിയിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും.

ധനു

സൂര്യന്റെ ചിങ്ങം രാശിയിയിലേക്കുള്ള പ്രവേശനം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ഏറെ കാലമായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായി കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സന്താനഭാഗ്യം കൈവരും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *