Headlines

ആഗസ്റ്റ് മാസം പിറന്നാല്‍ അളവറ്റ ധനം കൈയിലേക്ക്..! ഈ രാശിക്കാര്‍ക്ക് ഒരുമാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട | Astrology News: These Two Zodiac Signs Will Get Huge Amount Of Money From August 1, Details Inside


Astrology

oi-Jithin TP

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള ജീവിതകാലയളവില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ജ്യോതിഷത്തിന്റെ ശാഖയായ ജാതകമെഴുത്ത് വഴി നിര്‍വചിക്കാനാകും എന്നാണ് പറയപ്പെടുന്നത്. ഇതിന് സഹായിക്കുന്നത് വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയാണ്.

അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Astrology News

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെ മലയാള മാസത്തെ കണക്കാക്കി 12 രാശികള്‍ ഉണ്ട്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള രാശി മാറ്റത്തേയും നക്ഷത്ര പരിവര്‍ത്തനത്തേയും ജ്യോതിഷപരമായി വിശേഷിപ്പിക്കുന്നത് സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രക്രിയ എല്ലാ രാശിക്കാരേയും ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ അനുഗ്രഹമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാര്‍ ഇത് ദോഷകരമായെന്നും വരാം. സംക്രമണം കൂടാതെ പുതിയ മാസത്തിന്റെ തുടക്കവും ജ്യോതിഷപരമായി ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്. ഇത്തരത്തില്‍ 2026 പിറന്നിട്ട് എട്ടാമത്തെ മാസം പിറക്കുകയാണ് നാളെ. ഇംഗ്ലീഷ് മാസം ആഗസ്റ്റ് എന്നത് കൊണ്ട് ജ്യോതിഷത്തില്‍ വലിയ പ്രത്യേകതകളില്ല.

എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ ആണ് ഇത്തവണ മലയാള മാസങ്ങള്‍ പ്രകാരം പുതിയ കൊല്ലവര്‍ഷം ആരംഭിക്കുന്നത്. രാമായണ മാസം എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന കര്‍ക്കടക മാസം അവസാനിച്ച് പുതുവര്‍ഷത്തിലെ ചിങ്ങമാസം ആരംഭിക്കുന്നത് ആഗസ്റ്റിലാണ്. കര്‍ക്കടക വാവും തിരുവോണവും അടക്കമുള്ള വിശേഷ ദിവസങ്ങളുള്ള ആഗസ്റ്റ് മാസം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമാകുക എന്ന് നോക്കാം…

കന്നി

കന്നി രാശിക്കാര്‍ക്ക് ആഗസ്റ്റ് മാസത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടുന്നതോടെ പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളെ സാമ്പത്തികമായി അവഭിവൃദ്ധിയിലെത്തിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കാരണം ഭാഗ്യദേവതയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും.

ധനു

ആഗസ്റ്റ് മാസം ധനു രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകരമായ പല ചടങ്ങുകളും നടന്നേക്കാം. കുടുംബാംഗങ്ങള്‍ക്കിടയിലെ ഐക്യം വര്‍ധിക്കും. അളവറ്റ ധനമാണ് നിങ്ങളുടെ കൈയിലേക്ക് ലഭിക്കാന്‍ പോകുന്നത്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വലിയ ലാഭമുണ്ടാക്കാനാകും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *