Headlines

‘അപ്പോൾ ഈ ഡീലിന്റെ പാലം രാഹുൽ ഗാന്ധി തന്നെയായിരിക്കും’, പിഎം ശ്രീയിൽ കോൺഗ്രസിനെതിരെ പി രാജീവ്| PM SHRI: Then Rahul Gandhi himself must be the bridge behind this deal,” says P Rajeev, targeting the Congress over PM SHRI


Kerala

oi-Sajitha Gopie

പിഎം ശ്രീ പദ്ധതി അറബിക്കടലിൽ വലിച്ചെറിയും എന്ന് പറഞ്ഞവർ ഇപ്പോൾ സ്വയംസേവകരെ പോലെ നടത്തിപ്പുകാരായി മാറിയിരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി എം രാജീവ്. കേരളം ഇടത് സർക്കാരിന്റെ കാലത്ത് പദ്ധതി നടപ്പാക്കുകയോ പിഎം ശ്രീ ഫണ്ട് വാങ്ങുകയോ ചെയ്തിട്ടില്ല എന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ ജെബി മേത്തർ എംപിക്ക് നൽകിയ മറുപടിയിലൂടെ വ്യക്തമായിരിക്കുകയാണ്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പിലാക്കിയിട്ടുണ്ടെന്നും ആ ഡീലിന്റെ പാലം രാഹുൽ ഗാന്ധി തന്നെ ആയിരിക്കുമെന്നും പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

”ജെബി മേത്തർ എം പിയോട് കേരളം കടപ്പെട്ടിരിക്കുന്നു., യുഡിഎഫിന്റെ ഇന്നലെത്തെ നുണയും ഇന്നത്തെ നുണയും തുറന്നുകാട്ടുന്ന ഔദ്യോഗിക മറുപടി യൂണിയൻ ഗവൺമെന്റൽ നിന്നും ലഭ്യമാക്കി തന്നതിന്. കേരളം പി എംശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും ഒരു തുടർനടപടിയും ആരംഭിച്ചില്ലെന്ന് മറുപടി വ്യക്തമാക്കുന്നു. കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകയിൽ 590 സ്‌കൂളുകളിലും തെലുങ്കാനയിൽ 794 സ്‌കൂളുകളിലും ഹിമാചലിൽ 199 സ്‌കൂളുകളിലും RSS പാഠ്യപദ്ധതി വിജയകരമായി നടപ്പിലാക്കി.

PM SHRI

കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഒപ്പിട്ട രാജസ്ഥാനിൽ 649 സ്‌കൂളുകളിലും നടപ്പിലാക്കി. കോൺഗ്രസ്സ് കൂടി പങ്കാളിത്തം വഹിക്കുന്ന സർക്കാരുകളുള്ള ജമ്മുകാശ്മീരിൽ 396 സ്‌കൂളുകളും ജാർഖണ്ഡിൽ 363 സ്‌കൂളുകളും ഈ അജണ്ട നടപ്പിലാക്കി. അപ്പോൾ ഈ ഡീലിന്റെ പാലം രാഹുൽ ഗാന്ധി തന്നെയായിരിക്കും! അതിൽ 3 സംസ്ഥാനങ്ങളിൽ മാത്രമേ പൂജ്യം സ്‌കൂളുകൾ എന്ന് കാണിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബംഗാളിലെ ബിജെപി സർക്കാർ ധാരണാപത്രത്തിൽ ഒപ്പിടുകയും സ്‌കൂളുകൾ തെരഞ്ഞെടു പ്രക്രിയ തുടങ്ങുകയും ചെയ്തു. ഇപ്പോൾ ഫലത്തിൽ ബിജെപി സർക്കാരായ യു ഡി എഫ് സർക്കാർ കേരളത്തിലും സ്‌കൂളുകൾ തെരഞ്ഞെടുക്കുന്നത് ഉൾപ്പെടെ തുടർനടപടികളിലേക്ക് പോകുന്നു. എൽ ഡി എഫ് സർക്കാർ ഫണ്ടും വാങ്ങിപോയിയെന്നാണ് മുഖ്യമന്ത്രിയും ശ്രീ കുഞ്ഞാലിക്കുട്ടിയും ശ്രീ ഷംസുദ്ദീനും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.

ഉത്തരത്തിലെ ഹൈലൈറ്റ് ചെയ്ത ഭാഗം ശ്രദ്ധിച്ചുനോക്കു. ധാരണാപത്രം ഒപ്പിടാത്ത തമിഴ്നാടിനെയും ഒപ്പിട്ട് തുടർനടപടിയെടുക്കാത്ത കേരളത്തിനെയും ഒരേ പോലെ സമിപിച്ചാണ് വിശാലതാല്‌പര്യവും കുട്ടികളുടെ ഭാവിയും പരിഗണിച്ച് വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായ ഫണ്ട് അനുവദിച്ചത്. രണ്ടു സംസ്ഥാനങ്ങൾക്കും പി എംശ്രീയുടെ ഒരു രൂപ പോലും നൽകിയിട്ടില്ല. കേരളം സമീപകാലത്ത് പി എം ശ്രീ നടപ്പിലാക്കിയതിന്റെ ഭാഗമായി എത്ര ഫണ്ട് നൽകിയെന്ന് വ്യക്തമായി കോൺഗ്രസ്സ് എംപി ചോദിച്ചതുകൊണ്ട് പി എംശ്രീ നടപ്പിലാക്കിയിട്ടില്ലെന്നും ഒരു രൂപ പോലും അതിന്റെ പേരിൽ നൽകിയിട്ടില്ലെന്നും വ്യക്തമായി.

ഉത്തരത്തിൽ ഒരു കാര്യം കൂടി വ്യക്തം. 2022-23 സാമ്പത്തികവർഷം മുതൽ 26 -27 വരെയാണ് പിഎം ശ്രീ പദ്ധതി. 22-23ലും 23-24ലും 24-25ലും എൽഡി എഫ് സർക്കാർ ഒരു നടപടിയും സ്വീകര്ച്ചില്ല. 25-26 ൽ മന്ത്രിസഭ അംഗീകാരമില്ലാതെ വകുപ്പ് ധാരണാപ്പത്രത്തിൽ ഒപ്പിട്ടു. എന്നാൽ, ഉടൻതന്നെ മന്ത്രിസഭ തുടർനടപടി സ്വീകരിച്ച് നിർത്തിവെച്ചു. ഇപ്പോൾ കേന്ദ്രം വ്യക്തമാക്കിയതുപോലെ തമിഴ്‌നാടിനെ പോലെ ഫലത്തിൽ ഒന്നും ചെയ്യാത്ത സംസ്ഥാനമാണ് കേരളം. ഇനി ഈ സാമ്പത്തിക വർഷം മാത്രമേ ബാക്കിയുള്ളു. ഇതുവരെയില്ലാത്ത ഏതു നടപടിയാണ് ഇവർ ദയപ്പെടുന്നത്.

RSS പദ്ധതിയാണെന്നും അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ സ്വയംസേവകരെ പോലെ നടത്തിപ്പുകാരായി മാറിയിരിക്കുന്നു. രണ്ട് വോട്ടിന് വേണ്ടി ഒരു വർഗ്ഗിയതയുമായി സന്ധിചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിച്ചവർ വഖഫ്നിയമത്തിൽ സ്വീകരിച്ചതുപോലെ പി എം ശ്രീയിലു വർഗ്ഗീയതയുടെ വാഴ്ത്തുപാട്ടുകാരായി മാറി.



Source link

Leave a Reply

Your email address will not be published. Required fields are marked *