80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം; എങ്ങും കനത്ത സുരക്ഷ | Independence Day: India Celebrates 80th Independence Day, Tight Security Across The Country, Details Inside
India oi-Jithin TP Published: Saturday, August 15, 2026, 7:01 [IST] 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ രാജ്യം. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആഘോഷങ്ങളുടെ ഭാഗമായി ആദ്യമായി ചെങ്കോട്ടയില്‍ ദേശീയ ഗീതമായ ‘വന്ദേമാതരം’ ഔദ്യോഗികമായി ആലപിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിനുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടനെന്ന സാമ്രാജ്യത്തെ അസാധാരണമായ പോരാട്ടവീര്യം കൊണ്ട് മുട്ടുകുത്തിച്ച് വൈദേശികാധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യദിനം…