Headlines

മകൾ വിവാഹം കഴിക്കാൻ പോകുന്നത് മറ്റൊരു മതത്തിലുള്ള ആളെയെന്ന് വെളിപ്പെടുത്തി കൃഷ്ണകുമാർ: അഹാനയോ ഇഷാനിയോ? |Ahaana Krishna or Ishaani Krishna? Krishnakumar Reveals His Daughter Is Set to Marry Someone from Another Religion


Kerala

oi-Rakhi

ജാതിയുടേയും മതത്തിൻ്റേയും അടിസ്ഥാനത്തിൽ ആളുകളെ വേർതിരിച്ച് കാണുന്ന ആളല്ല താനെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. എന്നിട്ടും ചിലർ തനിക്കെതിരെ വർഗീത ചാപ്പ കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ‘ചാണക സംഘിയെന്ന്’ വിളിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല. കാരണം ജീവിതത്തിൽ ജാതിമത അടസ്ഥാനത്തിൽ ആരുമായും സ്നേഹത്തിനും വൈരാഗ്യത്തിനും പോയ ആളല്ല താനെന്നും കൃഷ്ണകുമാർ പറഞ്ഞു.. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഞാൻ അത്രമാത്രം സ്ട്രൈറ്റ് ഫോർവേർഡ് ഒരു മനുഷ്യനാണ്. കള്ളം എന്നരു സാധനം പറയാറില്ല, ചെയ്യാറില്ല ചതിച്ചിട്ടില്ല, ചതിക്കുന്ന കാര്യം ചിന്തിക്കാറില്ല. എന്നെ വളരെയധികം ദ്രോഹിച്ചവർക്ക് എതിരെ പ്രവർത്തിക്കുന്നവരെ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ മകളുടെ വിഷയം വന്നാൽ പോലും ഞാൻ ഈ പെൺകുട്ടികൾക്കെതിരെ ഒരിക്കൽ പോലും ഞാൻ ഒരു മോശം വാക്ക് പ്രയോഗിച്ചിട്ടില്ല. കാരണം അവർ അങ്ങനെ ചെയ്തു അതിനുള്ളത് അവർക്ക് കിട്ടും. പക്ഷെ നമ്മൾ ചെയ്യേണ്ട നിയമപരമായ കാര്യങ്ങൾ പോകും.

ahaana3-

സിനിമയിൽ നമുക്ക് കാണാൻ പറ്റാത്ത പല കാര്യങ്ങളുണ്ട്. ഇപ്പോൾ മട്ടാഞ്ചേരി ലോബി എന്നൊക്കെ ഇവിടെ പറയുന്നത്, അങ്ങനെ ഇല്ലെന്ന് പറയും, അങ്ങനെ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് .ഇപ്പോൾ തന്നെ സിജെപിയുടെ ഒരു പ്രൊട്ടസ്റ്റ് എന്ന് പറഞ്ഞ് ഇന്നലെ മഹാരാജാസ് കോളേജിൽ കുറേ പേർ കൂടി പ്രതിഷേധിച്ചു, അതിനകത്ത് രാഷ്ട്രീയമുണ്ട്, മതമുണ്ട്, എല്ലാം വ്യക്തമാണ്. ബിജെപിയെ ഒരു വർഗീയ പാർട്ടിയായിട്ട് മുദ്ര കുത്തുന്നു. വർഗീയത ഒന്നുമില്ലാതെ ഇവിടെ ഒരു പാർട്ടിയും ഉണ്ടായിട്ടില്ല, നിലനിന്നിട്ടില്ല, രാഷ്ട്രീയ പാർട്ടികൾ ആദ്യം തന്നെ ജാതിയുടെ ലിസ്റ്റ് എടുക്കും, മതത്തിന്റെ ലിസ്റ്റ് എടുക്കും ഇതെല്ലാം വെച്ചിട്ട് തന്നെയാണ് ഇവിടെ വോട്ടിങ് നടക്കുന്നത് .അത് പാർലമെന്റ് ഇലക്ഷൻ ആണെങ്കിൽ ജാതിയിലും മതത്തിലുമൊക്കെ നിൽക്കും.
ബോഡി ഇലക്ഷൻ ആകുമ്പോഴത്തേക്ക് ജാതിയും കഴിഞ്ഞു ഉപജാതിയും കഴിഞ്ഞ് അതിൽ തന്നെ ഓരോ ഏരിയ എത്തുമ്പോഴത്തേക്കും തിരിക്കാൻ അറിയാം. അത് വെച്ചാ സ്ഥാനാർത്ഥിയെ പോലും നിർത്തുന്നത്. ഇതെല്ലാം ഈ സിസ്റ്റത്തിന്റെ ഭാഗമാണ് .
ഇതിനെ ഞാൻ എതിർക്കുകയല്ല, അതിന്റെ കൂടെ പോകാനേ പറ്റുള്ളൂ. ഇതൊന്നും ആർക്കും തിരുത്താൻ പറ്റില്ല.

ആദ്യം ചെയ്യേണ്ടത് സ്കൂളിൽ കുട്ടികളെ ചേർക്കുമ്പോൾ ജാതി എഴുതുന്ന ആ കോളം വെട്ടി ദൂരെ കളയണം. ഞാനും ഭാര്യും രണ്ട് ജാതിയിൽ നിന്നുള്ളവരാണ്. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ്. അടുത്താൾ കല്യാണം കഴിക്കുന്നത് വേറൊരു മതത്തിൽ നിന്നാണ് .എനിക്ക് ഇതൊന്നും വിഷയമില്ല. എന്റെ വീട്ടിനകത്ത് സർവ്വ സംഭവങ്ങളും ഉണ്ട് .എന്നിട്ടും നമ്മൾ എന്താണ് വർഗീയവാദിയായ ബിജെപിക്കാരൻ. പച്ച മലയാളത്തിൽ പറഞ്ഞാൽ ചാണക സംഘി.

എന്റെ മുഖത്ത് നോക്കി ഇത് വിളിച്ചാൽ പോലും എനിക്കൊന്നും തോന്നാറില്ല. കാരണം എന്റെ ജീവിതത്തിൽ ഞാൻ ഇന്നേവരെ ജാതിമത അടസ്ഥാനത്തിൽ ആരുമായും സ്നേഹത്തിനും പോയിട്ടില്ല വൈരാഗ്യത്തിനും പോയിട്ടില്ല. എന്റെ ഭാര്യയുടെ അനിയത്തി കല്യാണം കഴിച്ചിരിക്കുന്നത് മുസ്ലിമിനെയാണ്. ആ കല്യാണം പ്രശ്നമായപ്പോൾ കല്യാണം നടത്തികൊടുത്തത് ഞാനാണ്. എനിക്കില്ല പ്രശ്നം, ആ പുള്ളിക്കില്ല പ്രശ്നം. മറ്റു ജാതിയിലും മതത്തിലും കെട്ടി കഴിഞ്ഞാൽ ഒരു ഗുണം കൂടി ഉണ്ട്. ഈ സങ്കരയിനം തെങ്ങിനും നല്ല കായ്ഫലം എന്ന് പറഞ്ഞ പോലെ എന്റെ വീട്ടിലെ പിള്ളരും നല്ല നല്ല പിള്ളരല്ലേ. അതുകൊണ്ട് അങ്ങനെയൊക്കെ ആലോചിച്ചു കെട്ടിക്കോണം.



Source link

Leave a Reply

Your email address will not be published. Required fields are marked *