‘ആദ്യം മേത്തച്ചിയാക്കി, പിന്നെ ജിഹാദിയാക്കി; രണ്ടാനച്ഛന്റെ പേരിൽ പോലും തേജോവധം ചെയ്തു’: വെളിപ്പെടുത്തലുമായി അൻസിബ | സിനിമാ വാർത്ത
Last Updated:Jun 26, 2026 6:22 PM IST പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു News18 താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കിടെ കൂടുതൽ വെളിപ്പെടുത്തലുമായി നടി അൻസിബ ഹസൻ. ജനപ്രതിനിധിയും സഹപ്രവർത്തകരും തന്നെ അധിക്ഷേപിച്ചുവെന്നും പിആർ ഏജൻസികളെ കൊണ്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അൻസിബ ആരോപിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാൻ തന്നെയാണ് തീരുമാനം. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് അൻസിബ…