‘സ്ത്രീ പങ്കാളിത്തത്തിന്റെ വിജയമാതൃകയായി പ്രിയദർശിനി യാത്രാ പദ്ധതി മുന്നേറുകയാണ്’; കെഎസ്ആർടിസി | KSRTC Says Priyadarshini Yatra Scheme Is Emerging As A Successful Model Of Women’s Participation
Kerala oi-Nidhin Illikkambath Published: Thursday, July 16, 2026, 22:25 [IST] കൊച്ചി: പ്രിയദർശിനി പദ്ധതി ഒരു മാസം തികയ്ക്കുന്ന വേളയിൽ വിശദമായ കുറിപ്പ് പങ്കുവച്ച് കെഎസ്ആർടിസി രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ കുറിച്ച് കണക്കുകൾ ഉൾപ്പെടെ പങ്കുവച്ചത്. സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ വലിയ വിജയമായി പദ്ധതി മുന്നേറുകയാണെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 3.96 കോടി സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതെന്ന് കുറിപ്പിൽ…