Kerala
oi-Ashif N
കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി വിഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ലാമിക ചരിത്രത്തിലെ ചില ഭാഗങ്ങള്‍ സൂചിപ്പിച്ചിരുന്നു. മുഹമ്മദ് നബിയുടെ ഭാര്യമാരായ ഖദീജ, ആയിഷ എന്നിവര്‍ക്ക് പുറമെ യമനിലെ ബല്ഖീസ് രാജ്ഞിയെയും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ ഇസ്ലാമിക പ്രാസംഗികന് ഷുഹൈബുല്‍ ഹൈതമി.
ഭര്‍ത്താവിന് പ്രവാചകത്വം ലഭിച്ച ശേഷം ഖദീജ കച്ചവടം ചെയ്തിട്ടില്ലെന്ന് ഹൈതമി പറയുന്നു. ആയിഷ യുദ്ധം ചെയ്യുന്ന വേളയില്‍ ഒട്ടകപ്പല്ലക്കില് മറഞ്ഞിരുന്നതു കൊണ്ടാണ് ആ യുദ്ധത്തിന് ജമല് എന്ന് പേരുവരാന്‍ കാരണമത്രെ. ബല്ഖീസ് രാജ്ഞിയുടെ ജീവിതത്തിലെ ചില കാര്യങ്ങളും ഹൈതമി എടുത്തു പറഞ്ഞു. അച്ചടക്കം പാലിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് പഠനവും ജോലിയുമെല്ലാം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബുല്‍ ഹൈതമിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
”മോളെ .. മോനേ ..
കച്ചവടക്കാരിയായിരുന്ന നബിപത്നി ഖദീജ(റ) അവരുടെ ഭര്‍ത്താവിന് പ്രവാചകത്വം ലഭിച്ചതിന് ശേഷം സ്വമേധയാ കച്ചവടം ചെയ്തിട്ടില്ല .ചെയ്ത കാലത്ത് നേരിട്ട് ചന്തയില്‍ പോയി കച്ചവടം ചെയ്യാതെ മൈസറയെപ്പോലുള്ള ഭൃത്യരെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. പിതാവായ ഖുവൈലിദിന്റെ എന്റര്‍പ്രൈസ് പിതാവിന്റെ മരണാനന്തരം കാക്കുകയായിരുന്നു അവര്‍.
ആഇശ (റ) പങ്കെടുത്ത യുദ്ധത്തിന് ജമല് എന്ന് പേര് കിട്ടാന്‍ കാരണം , നാട്ടുകാര്‍ തന്നെ കാണാതിരിക്കാന്‍ അവര്‍ ഒട്ടക(ജമല്)പ്പല്ലക്കില് മറഞ്ഞിരുന്നു എന്നതാണ്. പിന്നീടത്ര ചെയ്തതിന് അവര്‍ കരഞ്ഞ് പൊതിരുകയും ചെയ്തു .ആ യാത്ര ശരിയായിരുന്നില്ല എന്നാണവര്‍ ഒടുവില്‍ ഖിന്നിച്ചത് .
യമനിലെ ബല്ഖീസ് രാജ്ഞി സുലൈമാന്‍ നബി ( അ ) മിന് മുമ്പില്‍ തന്റെ രാജാധിപത്യം അടിയറവ് പറയേണ്ടി വന്നുവെന്ന് പറയാനാണ് ഖുര്‍ആന്‍ ആ കഥ കൊണ്ടുവന്നത്. ശേഷം ഒരഭിപ്രായ പ്രകാരം സുലൈമാന്‍ നബി തന്നെ അവരെ വിവാഹം ചെയ്ത് തന്റെ കീഴിലെ രാജ്ഞിയാക്കി . മറ്റൊരഭിപ്രായ പ്രകാരം യമനിലെ മറ്റൊരു രാജവായ തുബ്ബഅ്( പ്രദേശം ) ചക്രവര്‍ത്തിക്ക് ബല്‍ഖീസിനെ വിവാഹം ചെയ്ത് കൊടുത്ത് അദ്ധേഹത്തിന്റെ രാജ്ഞിയായി അവര്‍ ഭരണപങ്കാളിയായി. അപ്പോഴും അത് സുലൈമാന്‍ നബിയുടെ കീഴിലായിരുന്നു . ഇത് തെളിവാക്കാന്‍ മെനക്കെടുന്നവര്‍ അതിന്റെ ബാക്കി കൂടി വായിക്കണം , ബല്‍ഖീസിനെ കാണാന്‍ നബി പിന്നെ ഫലസ്സ്തീനില് നിന്ന് യമനിലേക്ക് വായുവില്‍ പറന്നിരുന്നു !
പറ്റോ ..
അതായത് , ഇത്തരം പ്രതീകങ്ങളുടെ ജീവിതത്തിന്റെ ആത്യന്തികത ജീവിതത്തില്‍ കൊണ്ടുവരാനാണ് അവരെ വേദം പ്രമേയമാക്കിയത് . അല്ലാതെ ബേനസീര്‍ ഭൂട്ടോക്ക് തെളിവുണ്ടാക്കാനല്ല !കഥകള്‍ ചെറിപിക് ചെയ്യുന്ന കലിപ്പിന്റെ കാന്താരികള്‍ക്ക് എരിഞ്ഞിട്ട് കാര്യം നഹി .
പിന്നേ, ഇസ്ലാമില്‍ നമ്മുടെ പെങ്ങന്മാര്ക്ക് പഠിക്കാം ,സ്വയം സമ്പാദിക്കാം , ഡോക്ടറോ കളക്ടറോ ആവാം , വിമാനം പറഞ്ഞാം , ഹെല്‍മറ്റും ലൈസന്‍സും ഉണ്ടേല്‍ രണ്ടോനാലോ ചക്രമുരുട്ടാം , ഉപ്പ മരിച്ചാല്‍ സ്വത്ത് എടുക്കാം ,സേവനത്തിന് ഭര്‍ത്താവിനോട് കാഷ് വാങ്ങണേല് വാങ്ങാം … പക്ഷെ അച്ചടക്കം പാലിക്കണം .
എന്താ പാലിക്കണ്ടേ ..
ശാരീരിക സവിശേഷതകള്‍ കാരണം ആണ്‍കുട്ടികളേക്കാള്‍ ‘ചരയ്ക്കണം’.
എന്താ സൂക്ഷിക്കണ്ടേ ..
അപ്പോള്‍, ആ ഉദ്ദേശങ്ങള്‍ക്ക് മുഖ്യമന്ത്രിയും സി പി എം നേതാവും ഹാഷിം താജും ആ ആംഗര്‍ സഹോദരിയും ഒരളവില്‍ സി ദാവൂദുമൊന്നും പറയുന്ന തെളിവല്ല പറയണ്ടത്, ഫിഖ്ഹും ഉസ്വൂലുമാണ്. അതില്‍ നടേപ്പറയപ്പെട്ട സംഭവങ്ങള്‍ അളവിനൊത്തും ആത്യന്തികത നോക്കിയും ഘടകങ്ങളാവുകയും ചെയ്യും. മന്ത്രിക്കും വാര്ത്തക്കാര്ക്കുമതറിയില്ല, അറിയില്ലെന്നും. അല്ലാഹു അനുഗ്രഹിക്കട്ടെ”