ഉറപ്പുകൾ പാലിക്കപ്പെടുന്നില്ല, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്നു; കേന്ദ്രത്തിനെതിരെ സിജെപി|Promises are Not Being Kept, Protesters Are Being Arrested; CJP Against the Centre
India oi-Rakhi Published: Monday, July 27, 2026, 15:54 [IST] കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോക്രോച്ച് ജനത പാർട്ടി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച സമരക്കാർക്കെതിരായ നടപടികളിൽ നിന്ന് പിൻമാറണമെന്നും തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ടുള്ള നടപടികൾ പോലീസ് ശക്തമാക്കുന്നതിനിടെയാണ് സിജെപി പ്രതികരണം. അസം, പശ്ചിമബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കടുത്ത നടപടികൾ…