ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയും; ആൽപൈൻ ഇക്കോ റോഡിൽ റെയിൽവേ അണ്ടർപാസ് വന്നേക്കും | Traffic Congestion In Bengaluru To Ease; Railway Underpass Likely On Alpine Eco Road
India oi-Nidhin Illikkambath Published: Monday, July 27, 2026, 7:36 [IST] ബെംഗളൂരു: യാത്രക്കാർക്ക് ആശ്വാസമേകുന്ന അറിയിപ്പുമായി ബെംഗളൂരു ഈസ്‌റ്റ് സിറ്റി കോർപ്പറേഷൻ. നഗരത്തിലെ ആൽപൈൻ ഇക്കോ റോഡിനെയും ഔട്ടർ റിംഗ് റോഡ് സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ അണ്ടർപാസിന്റെ സാധ്യത പരിശോധിക്കാൻ പഠനം നടത്തുമെന്നാണ് ബെംഗളൂരു ഈസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡിഎസ് രമേഷ് അറിയിച്ചിരിക്കുന്നത്. ഇതിലൂടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് (ട്രാഫിക്) കാർത്തിക് റെഡ്ഡിയോടൊപ്പം…