Jailer 2 | 300 കോടിയോളം മുടക്കിയെടുത്ത ‘ജയിലർ 2’; മുടക്കുമുതലിന്റെ പകുതിയോളം രജനീകാന്തിന്റെ ശമ്പളം? | സിനിമാ വാർത്ത
‘ജയിലർ 2’ന്റെ ബജറ്റ് 300 കോടി രൂപ വരെ പ്രമുഖ വിനോദവാർത്താ വെബ്സൈറ്റായ ഫിലിമിബീറ്റ് റിപ്പോർട്ട് അനുസരിച്ച്, താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെ 240 കോടി മുതൽ 300 കോടി രൂപ വരെയാണ് ‘ജയിലർ 2’ന്റെ ആകെ ബജറ്റ്. അതേസമയം, ചിത്രത്തിന്റെ യഥാർഥ നിർമാണച്ചെലവ് 100 കോടി രൂപയിൽ താഴെയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ, ഈ കണക്കുകൾ നിർമാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം 200 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ആദ്യഭാഗമായ ‘ജയിലർ’ ആഗോള ബോക്സ് ഓഫീസിൽ 600…