Headlines

പോസ്റ്ററുകൾ തരംഗം തീർത്ത ‘ബാച്ച്‌ലർ പാർട്ടി Deux’ തിയേറ്ററിലേക്ക്; 14 വർഷത്തിനുശേഷമുള്ള വരവിൽ അരങ്ങ് തകർക്കുമോ | സിനിമാ വാർത്ത


നടൻമാരായ ടൊവിനോ തോമസിന്‍റെയും നസ്‌ലൻ്റെയും സൗബിൻ്റെയും ഷറഫുദ്ദിൻ്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിൻ്റെയും ഷൈൻ ടോമിൻ്റെയും നടിമാരായ നാദിയയുടേയും രജിഷയുടേയും ജ്യോതിർമയിയുടേയും ഹൻസികയുടേയും പാരിസ് ലക്ഷ്മിയുടേയും പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ പാട്ടുകളും ഏവരും ഏറ്റെടുത്തിട്ടുണ്ട്. A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

14 വർഷങ്ങൾക്ക് ശേഷം ജെൻ – സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D’EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D’EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥമാക്കുന്നത്.

നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

Summary: Amal Neerad’s latest film, Bachelor Party Deux, is all set to hit theatres on November 19. The recently released trailer has raised considerable expectations among audiences. The character posters featuring actors Tovino Thomas, Naslen, Soubin Shahir, Sharafudheen, Sreenath Bhasi, Chandu Salimkumar and Shine Tom Chacko, along with actresses Nadia Moidu, Rajisha Vijayan, Jyothirmayi, Hansika Krishna Kumar and Paris Laxmi, have garnered considerable attention. The songs from the film have also struck a chord with audiences. The film has received an A certificate from the censor board



Source link

Leave a Reply

Your email address will not be published. Required fields are marked *