Headlines

കുഞ്ചാക്കോ ബോബനും പൃഥ്വിരാജ് സുകുമാരനും വനം-വന്യജീവി വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ | സിനിമാ വാർത്ത


ബ്രാൻഡ് അംബാസഡർമാർ എന്ന നിലയിൽ വനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം, ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവ സംബന്ധിച്ച അവബോധം പൊതുജനങ്ങളിൽ വളർത്തുന്നതിനായി ഇരുവരും പ്രവർത്തിക്കും. വനംവകുപ്പിന്റെ വിവിധ പദ്ധതികൾ, പൊതുസേവനങ്ങൾ, സംരക്ഷണ ക്യാമ്പെയ്‌നുകൾ, ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയുടെ പ്രചാരണത്തിലും ഇവർ പങ്കാളികളാകും.

“കാടിന് കാവലാളാകുവാൻ…

കേരള വനം-വന്യജീവി വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി മലയാളത്തിന്റെ പ്രിയ താരങ്ങൾ…

പൃഥ്വിരാജ് സുകുമാരൻ & കുഞ്ചാക്കോ ബോബൻ”. വാർത്ത പ്രഖ്യാപിച്ചു കൊണ്ട് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

കുട്ടികളിലും യുവാക്കളിലും പ്രകൃതിസംരക്ഷണത്തോടുള്ള താൽപ്പര്യം വളർത്തുന്നതിന് പ്രത്യേക പരിഗണന നൽകും. വിദ്യാഭ്യാസ പരിപാടികൾ, സംവാദങ്ങൾ, പ്രകൃതി ക്യാമ്പുകൾ, യുവാക്കളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയിലൂടെ വിദ്യാർഥികളെയും യുവാക്കളെയും സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

വനംവകുപ്പിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാക്കുന്ന ആധികാരിക സംരക്ഷണ സന്ദേശങ്ങൾ, ബോധവത്കരണ വീഡിയോകൾ, വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുകളുടെ ഭാഗമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഇരുവരും പങ്കാളികളാകും.

സിനിമാ മേഖലയിലെ ഇവരുടെ സ്വാധീനം പ്രയോജനപ്പെടുത്തി സംരക്ഷണ സന്ദേശങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നൂതന ആശയവിനിമയ മാർഗങ്ങൾ വികസിപ്പിക്കാനും വനംവകുപ്പ് ലക്ഷ്യമിടുന്നു.

വന്യജീവികളോട് ഉത്തരവാദിത്തപൂർണമായി പെരുമാറുക, വനത്തെ ആശ്രയിച്ച് ജീവിക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങളും ജീവിതരീതികളും മാനിക്കുക, വന്യജീവികളുമായുള്ള ഇടപെടലുകളിൽ സുരക്ഷിതമായ സമീപനം സ്വീകരിക്കുക, സംരക്ഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയ്ക്കും പ്രചാരണങ്ങളിൽ ഊന്നൽ നൽകും. ആവാസവ്യവസ്ഥകൾ, ജൈവവൈവിധ്യം, പ്രകൃതിയിലെ പരസ്പരബന്ധങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള പ്രകൃതിപഠന പരിപാടികൾക്കും പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഇരുവരും പിന്തുണ നൽകും.

Summary: Actors Kunchacko Boban and Prithviraj Sukumaran have been appointed as brand ambassadors of the Forest Department as part of efforts to promote greater public participation in forest conservation, wildlife protection and environmental preservation. In their capacity as brand ambassadors, both actors will work to raise public awareness about forests, wildlife, biodiversity, ecosystem conservation and ecological balance



Source link

Leave a Reply

Your email address will not be published. Required fields are marked *