അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം ഒരു മലയാളി: അഡ്രിയാന ലിമ, അലസ്സാന്ദ്ര അംബ്രോസിയോ, കാൻഡിസ് സ്വാൻപോൾ, ബെഹാറ്റി പ്രിൻസ്ലൂ, ബെല്ല ഹദീദ്, ജീജീ ഹദീദ് തുടങ്ങിയ പ്രമുഖ മോഡലുകൾക്കൊപ്പമാണ് റാവ്ലീൻ റൺവേയിൽ ചുവടുവച്ചത്. റിയാലിറ്റി ടെലിവിഷൻ താരവും സൗന്ദര്യവർധക ഉൽപ്പന്ന സംരംഭകയുമായ കൈലി ജെന്നറും ഇത്തവണത്തെ ഷോയിൽ പങ്കെടുത്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, 50 ദശലക്ഷം ഡോളർ മൂല്യമുള്ള വജ്രങ്ങൾ പതിച്ച ‘ഫാന്റസി ബ്രാ’ അണിഞ്ഞാണ് കൈലി ജെന്നർ വിക്ടോറിയാസ് സീക്രട്ട് റൺവേയിൽ അരങ്ങേറ്റം കുറിച്ചത് (തുടർന്ന് വായിക്കുക)
