‘ജംഗ്ലീ’യിലെ “ചാഹേ കോയി മുജെ ജംഗ്ലീ കഹേ” എന്ന ഗാനത്തിലെ അദ്ദേഹത്തിന്റെ പ്രശസ്തമായ “യാഹൂ…” വിളി സിനിമാപ്രേമികൾ ആവേശത്തോടെ ഏറ്റെടുത്തു. ഇതോടെ പ്രൊഫസർ, കശ്മീർ കി കാലി, ബ്ലഫ് മാസ്റ്റർ, ജാൻവർ, തീസ്രി മൻസിൽ, ആൻ ഈവനിംഗ് ഇൻ പാരീസ്, ബ്രഹ്മചാരി തുടങ്ങി നിരവധിയേറെ സൂപ്പർഹിറ്റുകളിലൂടെ 1960-കളിൽ ബോളിവുഡ് ഭരിച്ച ഏറ്റവും വലിയ താരമായി അദ്ദേഹം മാറി.
