Headlines

Lambodhar 2.0 : ഇന്ത്യൻ സിനിമയിൽ ഇതാദ്യം ; കന്നഡയിൽ കുനാൽ കപൂറിനൊപ്പം നായിക ‘റോബോട്ട്’ | സിനിമാ വാർത്ത


Last Updated:

ബോളിവുഡ് താരം കുനാൽ കപൂറിന്റെ കന്നഡ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം

News18
News18

ഇന്ത്യൻ സിനിമയിൽ പുതിയൊരു പരീക്ഷണവുമായി കന്നഡ ചിത്രം ‘ലാംബോധര 2.0’. ‌‌‌ചിത്രത്തിൽ നായികയായി റോബോട്ടിനെയാണ് കൊണ്ടുവരുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഒരു യഥാർഥ ഹ്യൂമനോയ്ഡ് റോബോട്ട് സ്‌ക്രീനിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്പിൾ സുനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം കുനാൽ കപൂറിന്റെ കന്നഡ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

അനിൽ ഷെട്ടി, സാച്ചി ബിന്ദ്ര, മാക് ഡി സൂസ, മേഘന ഗാവോങ്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ താരനിരയിലെ ഏറ്റവും വ്യത്യസ്തമായ സാന്നിധ്യം ജിയ എന്ന റോബോട്ടാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മച്ചാനി റോബോട്ടിക്സാണ് ജിയയെ വികസിപ്പിച്ചത്.

ജിയയെ പരിചയപ്പെടുത്തിക്കൊണ്ട് സംവിധായകൻ സിമ്പിൾ സുനി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ചിത്രത്തിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് സൃഷ്ടിച്ച കഥാപാത്രമോ റോബോട്ടിന്റെ വേഷമിടുന്ന മനുഷ്യനോ അല്ല ജിയയെന്നും യഥാർഥ റോബോട്ട് തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.

ബെംഗളൂരുവിലെ മച്ചാനി റോബോട്ടിക്സ് വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ടാണിത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു യഥാർഥ ഹ്യൂമനോയ്ഡ് റോബോട്ട് ‘ലാംബോധര 2.0’യിൽ സ്‌ക്രീനിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഐ സാങ്കേതികവിദ്യ, ജെൻ സി, സാമൂഹികമാധ്യമങ്ങൾ, ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം എന്നിവ പ്രമേയമാക്കുന്ന ത്രില്ലറായാണ് ‘ലാംബോധര 2.0’ ഒരുങ്ങുന്നത്. ഡിജിറ്റൽ ലോകത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങളും യുവതലമുറയുമായുള്ള സാങ്കേതികവിദ്യയുടെ ബന്ധവും ചിത്രം പരിശോധിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

ഷൂട്ടിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. കുനാൽ കപൂറിന്റെ കന്നഡ അരങ്ങേറ്റവും യഥാർഥ ഹ്യൂമനോയ്ഡ് റോബോട്ടായ ജിയയുടെ സാന്നിധ്യവുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

സിനിമയിലെ അഭിനേതാക്കളോടൊപ്പം ഒരു യഥാർഥ റോബോട്ടിനെയും കഥാപാത്രമായി അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യൻ സിനിമയിൽ പുതിയൊരു സാങ്കേതിക പരീക്ഷണത്തിനാണ് ‘ലാംബോധര 2.0’ വഴിയൊരുക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *