പ്രതീക്ഷയറ്റ നേരത്ത് ബിഗ് ബോസിലേക്ക്: അപ്പോഴാണ് സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് നിങ്ങളെങ്കിൽ മാത്രമേ മറ്റുള്ളവർ മതിക്കൂ എന്ന കാര്യം മനസിലായത്. അത് മാതാപിതാക്കളോ സുഹൃത്തുക്കളോ ബന്ധുക്കളോ ആവട്ടെ, സാമ്പത്തിക ഭദ്രതയില്ല, നമ്മൾ ആരെന്നവർക്ക് അറിയില്ല എങ്കിൽ, നമ്മളെ ബഹുമാന്യരായി കാണില്ലെന്നത് ജീവിതസത്യം. രണ്ടു കുഞ്ഞുങ്ങളും കൈകാര്യം ചെയ്യാൻ പറ്റാത്തത്ര കടം കുമിഞ്ഞുകൂടിയതും ലോകം ഉപേക്ഷിച്ചു പോയാലോ എന്നുപോലും ചിന്തിച്ചു. ബിസിനസോ വരുമാനമോ ഇല്ലാതെ അടുത്തതായി എന്ത് ചെയ്യണമെന്ന പ്രതീക്ഷപോലുമില്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. ഈ സമയത്താണ് ബിഗ് ബോസിലേക്ക് വിളിവരുന്നത്,” മാലൈമലരിന് നൽകിയ അഭിമുഖത്തിൽ സാൻഡ്ര പറഞ്ഞു
