Headlines

ആദ്യ കസ്റ്റമർ അച്ഛൻ; ചെന്നൈ ‘ദേ പുട്ടിൽ’ ഷെഫ് മാമാട്ടിയുടെ ഐസ് ടീ | Buzz News


Last Updated:

പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനങ്ങൾക്കിടെയാണ് മഹാലക്ഷ്മിയും ദിലീപും ഒരുമിച്ചുള്ള ഈ രസകരമായ നിമിഷം ശ്രദ്ധ നേടുന്നത്

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)

നടൻ ദിലീപിന്റെ (Dileep) ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ റെസ്റ്ററന്റിന്റെ പുതുതായി ആരംഭിച്ച ചെന്നൈ ഔട്ട്‌ലെറ്റിൽ അച്ഛനായി ഐസ് ടീയൊരുക്കി മകൾ മഹാലക്ഷ്മി (Mahalakshmi Dileep). ചായ തയ്യാറാക്കുന്നതും അച്ഛന് നൽകി രുചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കാവ്യാ മാധവന്റെ (Kavya Madhavan) പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

റെസ്റ്ററന്റിലെത്തിയ മഹാലക്ഷ്മി അടുക്കളയിൽ കയറി സ്വന്തം കൈകളാൽ ഐസ് ടീ തയ്യാറാക്കുകയായിരുന്നു. തുടർന്ന് ചായ അച്ഛൻ ദിലീപിന് നൽകുകയും ചെയ്തു. ചായ രുചിച്ചുനോക്കിയ ദിലീപ് ‘സൂപ്പർ’ എന്നായിരുന്നു മകളുടെ കൈപ്പുണ്യത്തിനു നൽകിയ പ്രതികരണം.

അച്ഛനും മകളും തമ്മിലുള്ള ഈ സ്നേഹനിമിഷമാണ് വീഡിയോയുടെ പ്രധാന ആകർഷണം. ലളിതമായ കുടുംബനിമിഷം ആരാധകരിലും കൗതുകമുണർത്തിയിട്ടുണ്ട്. മഹാലക്ഷ്മിയുടെ ആത്മവിശ്വാസത്തോടെയുള്ള ചായ തയ്യാറാക്കലും ദിലീപിന്റെ സ്നേഹപൂർവമായ പ്രതികരണവും വീഡിയോയിൽ കാണാം.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ കേരളത്തിലെ പുട്ട് വിഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഭക്ഷണശാലയാണ്. പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനങ്ങൾക്കിടെയാണ് മഹാലക്ഷ്മിയും ദിലീപും ഒരുമിച്ചുള്ള ഈ രസകരമായ നിമിഷം ശ്രദ്ധ നേടുന്നത്.

മലയാള സിനിമയിലെ ഗുരുസ്ഥാനീയരായ താരങ്ങളുടെ സാന്നിധ്യമായിരുന്നു ദിലീപിന്റെ ചെന്നൈ ‘ദേ പുട്ട്’ ഉദ്‌ഘാടനവേദിയെ ധന്യമാക്കിയത്. മുതിർന്ന താരം ശാരദ ഭദ്രദീപത്തിൽ ആദ്യ തിരിതെളിയിച്ചു. പിന്നാലെ ഷീല, സീമ തുടങ്ങിയവരും വന്നുചേർന്നു. നടി രാധിക ശരത്കുമാർ, മീന, കല മാസ്റ്റർ സംവിധായകൻ പ്രിയദർശൻ, നടൻ അശോകൻ എന്നിവരും ഇതേ പരിപാടിയിൽ സന്നിഹിതരായിരുന്നു. കാവ്യയും മകൾ മഹാലക്ഷ്മിയും ഒരേ നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചു കൊണ്ടായിരുന്നു പങ്കെടുത്തത്.

Summary: Actor Dileep’s daughter Mahalakshmi Dileep prepared iced tea for her father at the newly opened Chennai outlet of Dileep-owned restaurant ‘Dhe Puttu’. The visuals of her preparing the drink and serving it to her father have caught the attention of social media users. The video appeared on Kavya Madhavan’s page. After arriving at the restaurant, Mahalakshmi stepped into the kitchen and prepared the iced tea herself



Source link

Leave a Reply

Your email address will not be published. Required fields are marked *