Headlines

മൂന്നു പതിറ്റാണ്ടിന് ശേഷം ഹിറ്റ് ജോഡി വീണ്ടും; ഉർവശിയും ജഗദീഷും ഒന്നിക്കുന്ന ‘റൂം നമ്പർ 9’ | സിനിമാ വാർത്ത


ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

‘സ്ത്രീധനം’, ‘ഭാര്യ’, ‘സിംഹവാലൻ മേനോൻ’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ ജോഡി ഒന്നിച്ച് എത്തുമ്പോൾ ആകാംക്ഷ ഏറുകയാണ്. 1995ലെ ‘സിംഹവാലൻ മേനോൻ’ ആണ് ഇവർ നായികാ നായകന്മാരായി വേഷമിട്ട ഏറ്റവും ഒടുവിലത്തെ ചിത്രം.

സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാർ നിർമിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ, ശങ്കർ ശർമ്മ എന്നിവർ സംഗീതം പകരുന്നു.

പശ്ചാത്തല സംഗീതം-ശങ്കർ ശർമ്മ, ചിത്രസംയോജനം- രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ- മനു ജഗത്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ്- അനീവ് സുകുമാർ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, കളറിസ്റ്റ്- രംഗ്‌റേസ് മീഡിയവർക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ആക്ഷൻ- ശരവണൻ സത്യ, അനിൽ അലക്സ്, മാർക്കറ്റിംഗ്- അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി.എസ്., പി.ആർ.ഒ. -എ.എസ്. ദിനേശ്.

Summary: The first-look poster of Room No. 9, which brings together Malayalam cinema’s much-loved star duo Jagadish and Urvashi after three decades, has been released. The two actors will be seen playing the lead roles in the film. Having won the hearts of audiences through several films such as Sthreedhanam, Bharya, and Simhavalan Menon, the reunion of this popular pair has generated considerable excitement.

Simhavalan Menon, released in 1995, was the last film in which they appeared together as the lead actor and actress



Source link

Leave a Reply

Your email address will not be published. Required fields are marked *