Headlines

Ashwanth Kok drunk driving accident| ‘ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്; സെക്കൻഡ് ഹാഫിൽ ഫൈനും കേസും’ അശ്വന്ത് കോക്കിന് കേരള പോലീസിന്റെ ട്രോള്‍ ‘റിവ്യൂ’ | Buzz News


Last Updated:

അശ്വന്തിന്റെ സിനിമാ റിവ്യൂ ശൈലിയെത്തന്നെ ഓർമിപ്പിക്കുന്ന വിധത്തിൽ, അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിന് ‘അര സ്റ്റാർ’ റേറ്റിങ് നൽകിയാണ് പോലീസ് ട്രോൾ പങ്കുവെച്ചത്

അശ്വന്ത് കോക്ക്
അശ്വന്ത് കോക്ക്

മദ്യലഹരിയിൽ‌ വാഹനമോടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരളാ പോലീസ്. അശ്വന്തിന്റെ സിനിമാ റിവ്യൂ ശൈലിയെത്തന്നെ ഓർമിപ്പിക്കുന്ന വിധത്തിൽ, അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിന് ‘അര സ്റ്റാർ’ റേറ്റിങ് നൽകിയാണ് പോലീസ് ട്രോൾ പങ്കുവെച്ചത്. ‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’ എന്ന തലക്കെട്ടിൽ ഒരു സാങ്കൽപ്പിക സിനിമാ പോസ്റ്റർ രൂപകൽപന ചെയ്താണ് പോലീസ് ബോധവൽക്കരണം നടത്തിയത്.

പോസ്റ്ററിലെ കുറിപ്പ് ഇങ്ങനെ:

കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ

ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ

പ്രൊഡക്ഷൻ കോസ്റ്റ്: പിഴ, ആശുപത്രി ചെലവ്

ഓഡിയൻസ് റെസ്പോൺസ്: വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും

ഫസ്റ്റ് ഹാഫ്: ഫുൾ സ്പീഡ്

സെക്കൻഡ് ഹാഫ്: ഫൈനും കേസും

പടം വൻ പരാജയം!

“മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് നിരപരാധികളായ യാത്രക്കാരുടെ സുരക്ഷ കൂടിയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു നിമിഷത്തെ തെറ്റായ തീരുമാനം പലരുടെയും ജീവിതം തകർത്തേക്കാം. അതിനാൽ മദ്യപിച്ചാൽ ദയവായി ഡ്രൈവ് ചെയ്യാതിരിക്കുക; സുരക്ഷിതമായി വീട്ടിലെത്താൻ മറ്റ് മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക,” എന്ന് പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

തിങ്കളാഴ്ച സംഭവിച്ചത്

തിങ്കളാഴ്ച രാത്രി ഏഴരയോടെ കോഴിക്കോട് എരഞ്ഞിപ്പാലത്തായിരുന്നു അപകടം. അശ്വന്ത് കോക്ക് ഓടിച്ച ഥാർ വാഹനം മറ്റ് കാറുകളിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നടക്കാവ് പോലീസ്, വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ ലക്കുകെട്ട അവസ്ഥയിലായിരുന്ന അശ്വന്തിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

Summary: Kerala Police trolled YouTuber Ashwanth Kok following a drunk driving accident in Kozhikode, sharing a satirical ‘Drink & Drive’ poster to spread road safety awareness. The incident led to a police case and fine.



Source link

Leave a Reply

Your email address will not be published. Required fields are marked *