Headlines

‘കാട്’ തീമിൽ നയൻ‌താര, വിഗ്നേഷ് ശിവൻ ദമ്പതികളുടെ മക്കൾക്ക് നാലാം പിറന്നാൾ | Buzz News


ഉയിരിനും ഉലഗിനും ജംഗിൾ തീം പിറന്നാൾ ആഘോഷം

പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് നയൻതാരയും വിഗ്നേഷ് ശിവനും പങ്കുവെച്ചത്. ആദ്യ ചിത്രത്തിൽ മക്കളെ ചേർത്തുപിടിച്ച് ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നുണ്ട്. ഇവർക്കു മുന്നിലായി വിവിധ തരത്തിലുള്ള കേക്കുകളും ഒരുക്കിയിരുന്നു. പച്ചപ്പ് നിറഞ്ഞ ചെടികളും മരങ്ങളും വനാന്തരീക്ഷം ഓർമിപ്പിക്കുന്ന അലങ്കാരങ്ങളുമായിരുന്നു വേദിയുടെ പ്രത്യേകത.

തുടർന്നുള്ള ചിത്രങ്ങളിൽ വിവിധ മൃഗങ്ങളുടെ രൂപങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ രണ്ട് തട്ടുകളുള്ള പിറന്നാൾ കേക്കും കാണാം. ജംഗിൾ തീമിനോട് ചേർന്നുനിൽക്കുന്ന രീതിയിലായിരുന്നു കേക്കിന്റെയും അലങ്കാരങ്ങളുടെയും ഒരുക്കം.

ബ്ലാക്ക് പാന്തർ, അവഞ്ചേഴ്സ് എന്നീ പ്രമേയങ്ങളിലുള്ള കേക്കുകളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. മക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പ്രമേയങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനകം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

മക്കൾക്ക് പിറന്നാൾ ആശംസകളുമായി നയൻതാരയും വിഗ്നേഷ് ശിവനും

അതിനിടെ, നയൻതാരയും വിഗ്നേഷ് ശിവനും മക്കളായ ഉയിരും ഉലഗും ആവേശത്തോടെ നൃത്തം ചെയ്യുന്ന മനോഹരമായ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് മക്കൾ എത്തിയതിലുള്ള സന്തോഷവും നന്ദിയും പങ്കുവെച്ച് ഹൃദയസ്പർശിയായ കുറിപ്പും ഇരുവരും ഇതിനൊപ്പമിട്ടു.

“ഞങ്ങളുടെ ജീവിതത്തിലെ സന്തോഷവും അനുഗ്രഹവും അർഥവും സംഗീതവും ഊർജവും വികാരവുമാണ് ഉയിരും ഉലഗും. നിങ്ങൾ രണ്ടുപേർക്കും പിറന്നാൾ ആശംസകൾ! ഞങ്ങളുടെ ജീവിതത്തിന്റെ സ്പന്ദനങ്ങളാണ് നിങ്ങൾ,” എന്നായിരുന്നു കുറിപ്പ്.

“ഓരോ നിമിഷവും ഓരോ സെക്കൻഡിലും നിങ്ങളെ ഞങ്ങൾക്ക് സമ്മാനിച്ചതിന് അമ്മയും അച്ഛനും ദൈവത്തോട് നന്ദി പറയുന്നു. നിങ്ങളെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു,” എന്നും ഇരുവരും കുറിച്ചു.

2022-ലാണ് വാടക ഗർഭധാരണത്തിലൂടെ നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ട ആൺമക്കൾ പിറന്നത്.

അതേസമയം, നയൻതാരയുടെ പുതിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. സുന്ദർ സി. സംവിധാനം ചെയ്യുന്ന ഭക്തിനിർഭരമായ ത്രില്ലർ ചിത്രം ‘മൂക്കുത്തി അമ്മൻ 2’ ആണ് താരത്തിന്റെ അടുത്ത ചിത്രം. 2020-ൽ പുറത്തിറങ്ങിയ ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ദീപാവലി ദിനമായ നവംബർ 6-ന് ചിത്രം തിയറ്ററുകളിലെത്തും.

ഇതിന് പുറമെ, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിലും നയൻതാര പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൽമാൻ ഖാൻ നായകനാകുന്ന ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് നിർമിക്കുന്നത്.

Summary: Nayanthara and Vignesh Shivan’s twin sons, Uyir and Ulagam, recently celebrated their fourth birthday. The star couple marked the occasion with a beautiful jungle-themed party to make their sons’ special day memorable. Nayanthara also shared pictures from the birthday celebrations with her fans on social media.



Source link

Leave a Reply

Your email address will not be published. Required fields are marked *