Headlines

സർക്കാരിന് നന്ദി; ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷം: രവീന്ദ്രൻ| Actor Raveendran Expresses Gratitude to UDF Government | സിനിമാ വാർത്ത


Last Updated:

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

News18
News18

കേരളത്തിൽ നിന്നുള്ള ചലച്ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി ചുമതലയേറ്റ നടൻ രവീന്ദ്രൻ. തനിക്ക് ഈ വലിയ അവസരം നൽകിയ യു ഡി എഫ് സർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു.

ചലച്ചിത്ര മേളകളുമായി നാലു പതിറ്റാണ്ടിന്റെ അടുത്ത ബന്ധമാണ് തനിക്കുള്ളതെന്ന് രവീന്ദ്രൻ വ്യക്തമാക്കി. തന്നെ ഏൽപ്പിച്ചിരിക്കുന്നത് വളരെ ഭാരിച്ചതും എന്നാൽ സന്തോഷം നൽകുന്നതുമായ ഒരു ദൗത്യമാണെന്നും, തന്റെ അനുഭവസമ്പത്ത് അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. താൻ കൊമേഴ്സ്യൽ സിനിമകളിൽ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്, മറിച്ച് നിരവധി ചലച്ചിത്ര മേളകൾ സംഘടിപ്പിച്ചും ക്യൂറേറ്റ് ചെയ്തും മുൻപരിചയമുള്ളയാളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു. സിനിമയുടെ കലാപരവും സാങ്കേതികവുമായ ഉന്നമനത്തിനായി പുതിയ സംഘത്തോടൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പ്രമുഖ മലയാളം-തമിഴ് നടനും ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ സർക്കാർ കഴിഞ്ഞ ദിവസമാണ് നിയോഗിച്ചത്. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ.

നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍.ടി.ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ,വൈക്കം വിജയലക്ഷ്മി,എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍.ടി.ചാക്കോ,സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍,ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *