Headlines

‘അവർ സ്വർ​ഗത്തിലെ മാലാഖ’; സാവിത്രി ശ്രീധരനെ അനുസ്മരിച്ച് സാമുവൽ റോബിൻസൺ | സിനിമാ വാർത്ത


Last Updated:

അവർ മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു

News18
News18

സുഡാനി ഫ്രം നൈജീരിയിലൂടെ ശ്രദ്ധേയയായ സാവിത്രി ശ്രീധരന്റെ വിയോ​ഗത്തിൽ അനുസ്മരിച്ച് ചിത്രത്തിൽ പ്രധാനവേഷം ചെയ്ത നൈജീരിയൻ നടൻ സാമുവൽ റോബിൻസൺ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം അനുശോചിച്ചത്.

‘ഈ വാർത്ത ഞാൻ ഇപ്പോഴാണ് അറിയുന്നത്. കേട്ടപ്പേൾ എന്റെ മനസ് വല്ലാതെ തകർന്നുപോയി. എന്നോട് ക്ഷമിക്കണം. എന്നാൽ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ പാകത്തിലുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോഴുള്ളത്. അവർ മികച്ച വ്യക്തിയും അതുല്യയായ അഭിനേത്രിയുമായിരുന്നു. സ്വർഗത്തിലെ ഒരു മാലാഖയെന്ന കാര്യത്തിൽ എനിക്ക് ഒട്ടും സംശയമില്ല’- എന്ന വികാരനിർഭരമായ വാക്കുകളിലൂടെയാണ് സാമുവൽ റോബിൻസൻ നടിയെക്കുറിച്ച് കുറിച്ചത്.

വാർദ്ധക്യസഹജ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സാവിത്രി ശ്രീധരൻ അന്തരിച്ചത്.

2018-ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരങ്ങളാണ് അന്തരിച്ച സാവിത്രി ശ്രീധരനും സാമുവൽ റോബിൻസണും. ചിത്രത്തിൽ സാവിത്രി ശ്രീധരൻ അവതരിപ്പിച്ച ജമീല എന്ന കഥാപാത്രത്തോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് സാമുവലിന്റേതും.

ചിത്രത്തിലുടനീളം ജമീലയും സുഡുവും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദേശത്ത് നിന്നെത്തിയ സുഡുവിനോട് ജമീല കാണിക്കുന്ന അമ്മയുടെ സ്നേഹവും വാത്സല്യവും സിനിമയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരുന്നു. മകനെപോലെ ചേർത്തുപിടിക്കുന്ന ഈ ഇരുവരുടെയും സൗഹൃദവും ആത്മബന്ധവുമാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ വിജയത്തിലേക്ക് നയിച്ചത്.

എം.ജോജിയുടെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ കരീബിയൻ ഉടായിപ്പ് എന്ന ചിത്രത്തിലും സാമുവൽ റോബിൻസൺ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *