Last Updated:
പുരസ്കാരം സ്വീകരിക്കാനായി എത്തിയ വിജയലക്ഷ്മിയെ രാഷ്ട്രപതി ചേർത്തുപിടിച്ചു
മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി കേരളത്തിന്റെ അഭിമാന ഗായിക വൈക്കം വിജയലക്ഷ്മി. പുരസ്കാരം സ്വീകരിക്കാനായി എത്തിയ വിജയലക്ഷ്മിയെ രാഷ്ട്രപതി ചേർത്തുപിടിച്ചു. ഗുജറാത്തിലാണ് അവാർഡ് ദാനച്ചടങ്ങ് നടന്നത്.
സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് വലിയ കയ്യടിയോടെ വിജയലക്ഷ്മിക്ക് ആദരമർപ്പിച്ചു. ഇന്ത്യൻ സിനിമയിലെയും സംഗീതലോകത്തെയും പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഏറെ വൈകാരികമായ മുഹൂർത്തത്തിനാണ് വേദി സാക്ഷ്യം വഹിച്ചത്.
അജയന്റെ രണ്ടാം മോഷണം’ (ARM) എന്ന ചിത്രത്തിലെ ‘അങ്ങു വാനക്കോണില്’ എന്ന ഗാനത്തിനാണ് വൈക്കം വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. 2024-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.
ദിബു നൈനാൻ തോമസാണ് സംഗീതമൊരുക്കിയിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് മനു മഞ്ജിത്തിന്റേതാണ് വരികൾ. തന്റെ അതുല്യമായ ആലാപന മികവിലൂടെ ഈ ഗാനം ജനപ്രിയമാക്കിയ വൈക്കം വിജയലക്ഷ്മിയുടെ ഈ നേട്ടം മലയാള സിനിമയ്ക്ക് വലിയ അഭിമാനമാണ് സമ്മാനിച്ചിരിക്കുന്നത്.
ഗുജറാത്തിലെ കെവാദിയയിൽ സ്ഥിതി ചെയ്യുന്ന ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം ഒരുക്കിയ പ്രത്യേക വേദിയിൽ വച്ചാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും സ്വീകരിക്കാൻ മമ്മൂട്ടി സ്വീകരിച്ചു.
