Headlines

മറാത്തി ചിത്രം ‘ഗോന്ദൽ’ 2027ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി | സിനിമാ വാർത്ത


Last Updated:

സന്തോഷ് ദവഖർ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്കർ പരിഗണനയ്ക്കായി ഇന്ത്യയെ പ്രതിനിധീകരിക്കുക

ഗോന്ദൽ
ഗോന്ദൽ

99-ാമത് ഓസ്കർ പുരസ്‌കാരത്തിനുള്ള ‘മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം’ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രം ‘ഗോന്ദൽ’ (Gondhal) തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ദവഖർ സംവിധാനം ചെയ്ത ചിത്രമാണ് ഓസ്കർ പരിഗണനയ്ക്കായി ഇന്ത്യയെ പ്രതിനിധീകരിക്കുക. 33 ചിത്രങ്ങൾ പരിഗണിച്ച ശേഷമാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കുവേണ്ടി സമിതി അധ്യക്ഷൻ പി. ശേഷാദ്രിയുടെ നേതൃത്വത്തിലുള്ള ജൂറി ‘ഗോന്ദൽ’ തിരഞ്ഞെടുത്തത്.

സംവിധായകൻ സന്തോഷ് ദവഖറിന് ലഭിക്കുന്ന പുതിയ അംഗീകാരമല്ല ഇത്. 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFI) മികച്ച സംവിധായകനുള്ള സിൽവർ പീകോക്ക് പുരസ്കാരം ദവഖർ നേടിയിരുന്നു. ഈ നേട്ടത്തിന് പിന്നാലെയാണ് ‘ഗോന്ദൽ’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായത്.

‘ഗോന്ദൽ’ പറയുന്ന കഥ

മഹാരാഷ്ട്രയിലെ പരമ്പരാഗത അർധരാത്രി അനുഷ്ഠാനമായ ‘ഗോന്ദൽ’ ആണ് ചിത്രത്തിന്റെ പേരിനും പശ്ചാത്തലത്തിനും ആധാരം. ഒരു രാത്രിയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും അത് കുറ്റകൃത്യത്തിലേക്ക് വഴിമാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

117 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രം സുമനാണ്. ഇഷിത ദേശ്മുഖ് അവതരിപ്പിക്കുന്ന സുമൻ, സമ്പന്നനായ ആനന്ദുമായുള്ള (യോഗേഷ് സോഹോണി) പുറമേ മികച്ചതെന്ന് തോന്നിക്കുന്ന, എന്നാൽ മാനസികമായി തൃപ്തികരമല്ലാത്ത ദാമ്പത്യജീവിതത്തിലാണ്.

‘ഗോന്ദൽ’ അനുഷ്ഠാനത്തിന്റെ കലാകാരനായ സാഹേബയുമായി സുമൻ അടുക്കുന്നതോടെയാണ് കഥ നിർണായക വഴിത്തിരിവിലെത്തുന്നത്.

ദാമ്പത്യത്തിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്ന സുമൻ അപകടകരമായ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു. ഇതിനായി അവൾ ആനന്ദിന്റെ കസിനായ സർജെറാവുവിനെ (നിഷാദ് ഭോയിർ) കൂട്ടുപിടിക്കുന്നു.

സുമനോടുള്ള സർജെറാവുവിന്റെ തീവ്രമായ ആസക്തി അവനെ എളുപ്പത്തിൽ സ്വാധീനിക്കാൻ അവളെ സഹായിക്കുന്നു. എന്നാൽ പദ്ധതി കൈവിട്ടുപോവുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്യുന്നു. തുടർന്ന് പ്രണയം, വഞ്ചന, അതിജീവനം എന്നിവയുടെ സങ്കീർണ്ണമായ സാഹചര്യങ്ങളെ സുമൻ നേരിടേണ്ടിവരുന്നു.

പ്രധാനപ്പെട്ട ഒരു സഹകഥാപാത്രത്തെ കിഷോർ കദമും അവതരിപ്പിക്കുന്നു.

Summary: Marathi film ‘Gondhal’ has been selected as India’s official entry in the ‘Best International Feature Film’ category for the 99th Academy Awards (Oscars). Directed by Santosh Dawkhare, the film will represent India for Oscar consideration. ‘Gondhal’ was selected by a jury headed by committee chairman P. Seshadri on behalf of the Film Federation of India, after considering 33 films



Source link

Leave a Reply

Your email address will not be published. Required fields are marked *