Last Updated:
തൻ്റെ നാടിൻ്റെയും ജനങ്ങളുടെയും സംരക്ഷണത്തിനായി വാളെടുക്കുന്ന രണബാലിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകർഷണം
വിജയ് ദേവരകൊണ്ട നായകനാകുന്ന പാൻ-ഇന്ത്യൻ ചരിത്ര പീരിയഡ് ആക്ഷൻ ബിഗ് ബജറ്റ് ചിത്രം ‘രണബാലി’യുടെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്. വിജയദശമി ആഘോഷങ്ങളുടെ സമയത്ത് ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം എത്തും.
