Headlines

ലക്ഷ്‌മി നാരായണ രാജയോഗം വന്നാൽ കളി മാറും; ഈ രാശിക്കാർക്ക് നല്ല കാലം, പണവും പദവിയും തേടി വരും! | Lakshmi Narayana Rajayogam 2026; These Zodiacs Good Time Started Wealth And Status Coming Their Way


Astrology

oi-Nidhin Illikkambath

ജ്യോതിഷത്തിൽ നിരവധി രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ തേടി വരിക.

രാജയോഗങ്ങൾ ഉണ്ടാവുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുകയും ചെയ്യുമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അത്തരത്തിലൊരു സവിശേഷ യോഗമാണ് ലക്ഷ്‌മി നാരായണ രാജയോഗം. ഈ രാജയോഗം വളരെ വേറിട്ട് നിൽക്കുന്ന ഒന്നല്ലെങ്കിൽ പോലും അത് ബാധിക്കുന്ന രാശിക്കാർക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നൽകാനും ലഭിക്കാനും ഇടയാക്കുന്ന ഒന്നാണ്.

lakshmi narayana rajayogam

ബുധനും ശുക്രനും തുലാം രാശിയിൽ ഒന്നിക്കുന്നതോടെയാണ് ലക്ഷ്‌മി നാരായണ രാജയോഗം രൂപപ്പെടുന്നത്. നിലവിലെ ജ്യോതിഷ കണക്ക് കൂട്ടലുകൾ പ്രകാരം ഈ യോഗം സെപ്റ്റംബർ 26 മുതൽ ചില പ്രത്യേക രാശിക്കാർക്ക് ശക്തമാകുകയും സാമ്പത്തിക നേട്ടം, കരിയർ പുരോഗതി, പുതിയ വരുമാന മാർഗങ്ങൾ എന്നിവയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്‌ടിക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇത് ഏതൊക്കെ രാശികൾക്ക് ഗുണമാവുമെന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ഈ യോഗം അനുകൂലമായേക്കാം. പുതിയ വരുമാന മാർഗങ്ങൾ തുറക്കാനും മുടങ്ങിക്കിടന്ന സാമ്പത്തിക കാര്യങ്ങൾ മുന്നോട്ട് പോകാനും സാധ്യത. ജോലിയിൽ അംഗീകാരവും ബിസിനസിൽ പുതിയ അവസരങ്ങളും ലഭിക്കാമെന്നാണ് പ്രവചനം. വീടുപണിയുമായി ബന്ധപ്പെട്ട തടസങ്ങൾ എല്ലാം നീങ്ങും.

മിഥുനം

മിഥുനം രാശിക്കാർക്ക് ലക്ഷ്‌മി നാരായണ യോഗം കരിയറിലും സാമ്പത്തിക മേഖലയിലും നേട്ടങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. പുതിയ ജോലി അവസരങ്ങൾ, ബിസിനസ് കരാറുകൾ, വരുമാന വർധന എന്നിവയ്ക്ക് അവസരം ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലും മികച്ച ഫലങ്ങൾ പ്രതീക്ഷിക്കാമെന്നതാണ് മറ്റൊരു കാര്യം. കുടുംബ സ്വത്തിൽ കാര്യമായ വർധന ഉണ്ടാവുമെന്നാണ് പറയുന്നത്.

കന്നി

കന്നി രാശിക്കാർക്ക് സാമ്പത്തിക സ്ഥിതിയിൽ മെച്ചമുണ്ടാകാനും ഏറെക്കാലമായി ആഗ്രഹിച്ച ചില കാര്യങ്ങൾ പൂർത്തിയാകാനും സാധ്യത. വരുമാനം വർധിക്കാനും ജോലിയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ജീവിതത്തിൽ ഇതുവരെ ആഗ്രഹിച്ച കാര്യങ്ങളിൽ നടക്കാത്ത ആഗ്രഹങ്ങൾ ഒക്കെ നടക്കും.

തുലാം

ലക്ഷ്‌മി നാരായണ രാജയോഗം രൂപപ്പെടുന്നത് തുലാം രാശിയിലാണ്. അതിനാൽ തുലാം രാശിക്കാർക്ക് ഈ യോഗത്തിന്റെ സ്വാധീനം കൂടുതൽ ശക്തമായി അനുഭവപ്പെടാമെന്നാണ് കരുതുന്നത്. വ്യക്തിത്വത്തിൽ ആത്മവിശ്വാസം വർധിക്കാനും ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാമൂഹിക അംഗീകാരം വർധിക്കാനും സാധ്യത. പദവിയും പണവും എല്ലാം ഇവരെ തേടി എത്തും.



Source link

Leave a Reply

Your email address will not be published. Required fields are marked *