Headlines

ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ബംപർ ലോട്ടറി കാത്തിരിക്കുന്നു! | Moon Transit 2026; These Zodiacs Will Get Immense Wealth And Bumper Lottery Awaits


Astrology

oi-Nidhin Illikkambath

വേദ ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാരങ്ങളെയും മാറ്റങ്ങളേയും ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്.

ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും നക്ഷത്രക്കാരേയും ബാധിക്കും. എന്നാല്‍ അത് വെവ്വേറെ തരത്തിലായിരിക്കും വ്യക്തികളുടെ ജീവിതത്തെ ഇത് സ്വാധീനിക്കുക. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായ ഫലങ്ങളായിരിക്കും നൽകുക. അറിയേണ്ട ഒരു കാര്യം എന്തെന്നാൽ ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്.

moon transit 2026

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. നിഴല്‍ഗ്രഹം എന്നാണ് ചന്ദ്രനെ സാധാരണയായി വിശേഷിപ്പിക്കുന്നത്. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ ഒന്ന് കൂടിയാണ് ചന്ദ്രന്‍. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമാണ് ചന്ദ്രന്‍ തങ്ങുന്നത്. ഇപ്പോഴിതാ ചന്ദ്രൻ കർക്കിടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് കയറുകയാണ്. ഇത് ചിലർക്ക് വലിയ മാറ്റമാണ് നൽകുക, അതിനെ കുറിച്ച് അറിയാം.

മേടം

ചന്ദ്രന്റെ ഈ സഞ്ചാരം മേടം രാശിക്കാർക്ക് ജോലിയിലും കുടുംബജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ പൂർത്തിയാക്കാനും സാമ്പത്തികമായി ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുകയും പുതിയ അവസരങ്ങൾ മുന്നിലെത്തുകയും ചെയ്യാം. നിലവിലെ സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടുകയും ചെയ്യും.

മിഥുനം

മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലും തീരുമാനമെടുക്കുന്നതിലും കൂടുതൽ വ്യക്തത ലഭിക്കുന്ന സമയമാണ് ഇത്. ജോലി സംബന്ധമായ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും പുതിയ കഴിവുകൾ പഠിക്കാനും അവസരമുണ്ടാകാം. സാമ്പത്തികമായി നേട്ടം നൽകുന്ന ചില പുതിയ ബന്ധങ്ങളും അവസരങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. സെപ്റ്റംബർ 9-ലെ ചന്ദ്ര-ബുധ സ്വാധീനത്തിൽ മിഥുനം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. കടങ്ങൾ എല്ലാം വീട്ടാൻ സാധിക്കും.

കർക്കടകം

ചന്ദ്രൻ കർക്കടകത്തിന്റെ അധിപഗ്രഹമായതിനാൽ ഈ സംക്രമണം കർക്കടകം രാശിക്കാർക്ക് പ്രത്യേക പ്രാധാന്യമുള്ളതാണ്. ആത്മവിശ്വാസം വർധിക്കാനും ജോലിയിൽ പുരോഗതി നേടാനും അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും കൂടുതൽ സന്തോഷവും പിന്തുണയും ലഭിക്കാം. ബംപർ ലോട്ടറി പോലെയുള്ള നേട്ടം കാത്തിരിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *