Headlines

Bus Strike in Kerala: Huge financial losses, fare hike demanded; private bus operators to go on an indefinite strike| വൻ സാമ്പത്തിക നഷ്ടം, ടിക്കറ്റ് നിരക്ക് കൂട്ടണം, സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്


Kerala

oi-Sajitha Gopie

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ വന്‍ സാമ്പത്തിക നഷ്ടത്തിലായ സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകളുടെ തീരുമാനം. സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് തീരുമാനം.

പ്രിയദര്‍ശിനി ബസ്സുകളുടെ വരവോടെ സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടണം എന്നുളള ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അവസാന ശ്രമം എന്ന നിലയ്ക്ക് മുഖ്യമന്ത്രി വിഡി സതീശനേയും ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിനേയും ഒരിക്കല്‍ കൂടി കണ്ട് ചര്‍ച്ച നടത്തും.

ഈ കൂടിക്കാഴ്ചയില്‍ പ്രശ്‌നപരിഹാരം ആയില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിത കാല സമരത്തിലേക്ക് കടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബസ്സുകളിലെ മിനിമം യാത്രാ നിരക്ക്, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് എന്നിവ വര്‍ധിപ്പിക്കുക, ഡീസലിന് സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസ്സുടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെക്കുന്നത്.

Bus



Source link

Leave a Reply

Your email address will not be published. Required fields are marked *