Last Updated:
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ എഐ ട്രെൻഡ് പരീക്ഷിച്ചതാണെന്ന് തോന്നുമെങ്കിലും ഇത് 80’s അല്ല, 90’s-ലെ ഒറിജിനൽ ചിത്രമാണെന്ന് ഷിബു ബേബി ജോൺ കുറിക്കുന്നു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ 80’s റെട്രോ ട്രെൻഡിന്റെ കാലമാണ്. എൺപതുകളിൽ ജീവിച്ചിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന ചിന്തയ്ക്ക് ചാറ്റ് ജിപിടി (ChatGPT) പ്രോംപ്റ്റുകൾ ഉപയോഗിച്ച് എഐ (AI) ചിത്രങ്ങൾ നിർമിക്കുകയാണ് ഉപയോക്താക്കൾ. എന്നാൽ ഈ എഐ തരംഗത്തിനിടയിൽ യഥാർത്ഥ ‘റെട്രോ’ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രിയും ചലച്ചിത്ര നിർമാതാവുമായ ഷിബു ബേബി ജോൺ.
