Headlines

30,000 ശമ്പളം വാങ്ങുന്നവരാണോ? ഫിറ്റ്മെൻ്റ് ഫാക്ടറോ അതോ വാർഷിക ഇൻക്രിമെൻ്റോ ലാഭം? അറിയാം |8th Pay Commission: Earning a salary of 30,000? Which is more beneficial , fitment factor or annual increment? Find out.


Kerala

oi-Rakhi

എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാനൊരുങ്ങുന്ന ശമ്പള പരിഷ്കരണമാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ഉറ്റുനോക്കുന്നത്. ശമ്പളത്തിൽ എത്രമാത്രം വർധനവ് ഉണ്ടാകും, മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയായിരിക്കും തുടങ്ങിയ വിഷയങ്ങളിലെല്ലാം ചർച്ച പുരോഗമിക്കുകയാണ്.

ഇതിനോടകം തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളുമായി പ്രത്യേകം ചർച്ചകൾ കമ്മീഷൻ നടത്തിയിട്ടുണ്ട്. ഈ ചർച്ചകളിലെല്ലാം സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന നിർദേശം വാർഷിക ശമ്പള വർധനവിനെ കുറിച്ചാണ്.നിലവിലുള്ള 3 ശതമാനത്തിൽ നിന്നും വാർഷിക ശമ്പള വർധനവ് 5 മുതൽ 7 ശതമാനം വരെ ആക്കണമെന്നാണ് ആവശ്യം.

salary2-12741788855347 jpg -Properties AI Generated

നാഷണൽ കൗൺസിൽ ഓഫ് ദി ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി,ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ,ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് തുടങ്ങിയ സംഘടനകൾ 6 ശതമാനം വർധനവാണ് ആവശ്യപ്പെട്ടത്. അതേസമയം ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത് 5 ശതമാനമാണ്. അതോടൊപ്പം 4.0 ഫിറ്റ്മെൻ്റ് ഫാക്ടറും അവർ ഉയർത്തുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കിയാൽ നിലവിലുള്ള 3 ശതമാനം വാർഷിക വർധനവും ഡിഎയും ചേർത്താൽ തന്നെ 10 വർഷം കൊണ്ട് പോലും ജീവനക്കാരുടെ ശമ്പളം ഇരട്ടിയാകില്ലെന്നാണ് എഐഎൻപിഎസ്ഇഎഫ് സംഘടന ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ 7 ശതമാനം വാർഷിക വർധനവാണ് ഇവർ ആവശ്യപ്പെടുന്നത്. അങ്ങനെ നടപ്പാക്കുമ്പോൾ 7-8 വർഷം കൊണ്ട് തന്നെ ഇരട്ടി ശമ്പളം ലഭിക്കുമെന്ന് ഇവർ പറയുന്നു. ടയർ 1 സിറ്റികളിൽ താമസിക്കുന്ന താഴേക്കിടയിലുള്ള ജീവനക്കാർക്ക് തന്നെ ഇത് വലിയ സഹായമാവുമെന്നും അവർ പറഞ്ഞു.
വാർഷിക ശമ്പളം 7 ശതമാനം ആയാൽ തന്നെ 10 വർഷത്തിന് ശേഷമുള്ള ശമ്പള കമ്മീഷനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാമെന്നും സംഘടനകൾ ചൂണ്ടുിക്കാട്ടി.

ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ശമ്പള കമ്മീഷൻ വഴി വലിയൊരു വർധനവ് നടപ്പാക്കുന്നതാണോ അതോ ഓരോ വർഷവും ഉയർന്ന വാർഷിക ശമ്പള വർധനവ് ഏർപ്പെടുത്തുന്നതാണോ ഉത്തമം എന്നതാണ്. ഉദാഹരണത്തിന് 2.15 ഫിറ്റ്മെൻ്റ് ഫാക്ടറും വാർഷിക ശമ്പള വർധനവ് 3 ശതമാനം ആക്കി നിലനിർത്തുന്നതാണോ അതോടെ വാർഷിക ശമ്പള വർധനവ് 5 ശതമാനം ഏഴ് ശതമാനം അല്ലെങ്കിൽ 10 ശതമാനമാക്കി ഉയർത്തുന്നതാണോ നല്ലതെന്നാണ്.

30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് ഫിറ്റ്മെന്റ് ഫാക്ടർ വഴി 10 ശമ്പളം കൂടുന്നതും വാർഷിക ശമ്പള വർധനവിലൂടെ 10 വർഷം കൊണ്ടുണ്ടാകുന്ന ശമ്പള വർധനവും പരിശോധിക്കാം

2.15 ഫിറ്റ്മെൻ്റഅ ഫാക്ടറും വാർഷിക ശമ്പള വർധനവ് മൂന്ന് ശതമാനവും ആണെങ്കിൽ 10 വർഷം കഴിഞ്ഞ അടിസ്ഥാന ശമ്പളം 86,683 രൂപയായി ഉയരും.

ഇനി വാർഷിക ശമ്പളം ഉയർത്തിയാൽ ഉദാഹരണത്തിന് 5 ശതമാനം ആയാൽ 48,867 ആയിരിക്കും ശമ്പളം. 7 ശതമാനം ആയാൽ 59,015 ഉം 10 ശതമാനം ആയാൽ 77,812 രൂപയും വരും. അതായത് 10 ശതമാനം വാർഷിക വർധനവ് ഉണ്ടായാൽ പോലും 10 വർഷം കഴിയുമ്പോൾ ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പാക്കുമ്പോൾ ലഭിക്കുന്നത്രയും ശമ്പളം ലഭിക്കില്ലെന്ന് സാരം.



Source link

Leave a Reply

Your email address will not be published. Required fields are marked *