Headlines

കാസര്‍കോട്-തിരുവനന്തപുരം ടോള്‍ മാത്രം 3000 രൂപ! വന്ദേഭാരത് യാത്രയേക്കാള്‍ ചെലവേറും!! | National Highway: Kasarkod To Trivandrum NH Toll Will Be Expense Rs 3000, Higher Than Vande Bharat Ticket


Kerala

oi-Jithin TP

സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ടോള്‍ ഇനത്തില്‍ നല്‍കേണ്ടി വരിക ഭീമമായ തുക. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയില്‍ ടോള്‍ ആയി മാത്രം ഏകദേശം 6000 രൂപയാണ് നല്‍കേണ്ടി വരിക. സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം 2027 ഓടെ പൂര്‍ത്തിയാകും എന്നാണ് കണക്കാക്കുന്നത്. നിലവില്‍ കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ 11 ടോള്‍ പ്ലാസകളാണ് ഉള്ളത്.

ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് രണ്ട് ടോള്‍ പ്ലാസകള്‍ കൂടി നിര്‍മിക്കും. നിലവില്‍ 11 പ്ലാസകള്‍ക്കായി 1650 രൂപയാണ് ഒരു വശത്തേക്കുള്ള ടോള്‍ നിരക്ക്. രണ്ട് ടോള്‍ പ്ലാസകള്‍ കൂടി നിര്‍മ്മിച്ചതിന് ശേഷം ടോള്‍ നിരക്ക് ഉയര്‍ത്തും എന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. ഇതോടെ 13 ടോള്‍ പ്ലാസകള്‍ക്ക് ആകെ 3000 രൂപയായി ടോള്‍ നിരക്ക് ഉയരും.

National Highway

അങ്ങനെ വന്നാല്‍ ഇരുവശത്തേക്കുമുള്ള കാര്‍ യാത്രയ്ക്ക് 6000 രൂപയിലധികം ടോള്‍ ഇനത്തില്‍ മാത്രം നല്‍കേണ്ടി വരും. നേരത്തെ ഓരോ റീച്ചിലെയും നിര്‍മാണരീതിയും ചെലവും അടിസ്ഥാനമാക്കി ടോള്‍ നിശ്ചയിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിര്‍മാണം നീളുന്നതും ചിലയിടങ്ങളില്‍ നിര്‍മാണരീതിയില്‍ വന്ന മാറ്റങ്ങളും കാരണം ചെലവ് വര്‍ധിച്ചു എന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.

നിര്‍മാണം പൂര്‍ത്തിയായ ശേഷം പലയിടത്തും എന്‍ട്രി, എക്‌സിറ്റ് പോയന്റുകള്‍ മാറ്റി നിര്‍മിച്ചിരുന്നു. ചിലയിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള മേല്‍പ്പാലങ്ങളും നിര്‍മിക്കേണ്ടി വന്നു. ഇതാണ് ചെലവ് കൂടാന്‍ കാരണമായത്. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ നിര്‍മാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ടോള്‍ പ്ലാസകള്‍ ഇനി മാറിയേക്കാം.

ഓരോ റീച്ചിലും ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ നിരക്കു കൂടും. സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് ഈ റീച്ചുകളില്‍ ഈടാക്കുക നിലവില്‍ 585 രൂപ നിരക്കില്‍ അഞ്ച് ടോളുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊളശ്ശേരി ടോള്‍ കടക്കാന്‍ ഒരു വശത്തേക്ക് 60 രൂപ കൊടുക്കണം. എറണാകുളം ജില്ലയിലെ കുമ്പളം 80, തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം 160, മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ 160, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ 135 എന്നിങ്ങനെയാണ് ടോള്‍ നിരക്ക്.

കാസര്‍കോട് ജില്ലയിലെ ചാലിങ്കാല്‍, കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, തൃശൂര്‍ ജില്ലയിലെ നാട്ടിക, ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ (ഉയരപ്പാത), കൃപാസനം ജംഗ്ഷന്‍, കൊല്ലം ജില്ലയിലെ ഓച്ചിറ, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ ടോള്‍ പ്ലാസ നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണ്.

ദേശീയപാത നിര്‍മാണം പൂര്‍ത്തിയായാല്‍ കാസര്‍കോട് നിന്ന് ഒരാള്‍ക്ക് കാറില്‍ തിരുവനന്തപുരം പോയി തിരികെ വരാന്‍ 6000 രൂപ ടോളിനായി മാത്രം ചെലവ് വരും. ഇത് കൂടാതെ ഇന്ധനത്തിന്റെ വിലയും കൊടുക്കണം. കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലെ എക്‌സിക്യൂട്ടീവ് ക്ലാസിലെ നിലവിലെ ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 2860 രൂപയാണ്, ഇരുവശത്തേക്കും 5720 രൂപ. അതായത് വന്ദേഭാരത് യാത്രയേക്കാള്‍ ചെലവേറുന്നതായിരിക്കും ദേശീയപാത വഴിയുള്ള യാത്രാ നിരക്ക്.



Source link

Leave a Reply

Your email address will not be published. Required fields are marked *