Headlines

പുതിയ വീടും കാറും കൈയിലേക്ക്..! പൊന്നും പണവും വന്ന് നിറയും; ഇതാണോ നിങ്ങളുടെ രാശി? | Venus Transit 2026: These Three Zodiac Signs Will Get Immense Of Wealth After Shukra Gochar, Details


Astrology

oi-Jithin TP

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്ന്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Venus Transit 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രന്‍. അസുര ഗുരു എന്നാണ് ശുക്രനെ വിശേഷിപ്പിക്കുന്നതെങ്കിലും സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതത്തില്‍ സര്‍വൈശ്വര്യങ്ങളും വന്ന് ഭവിക്കും എന്നാണ് പറയപ്പെടുന്നത്. അതാണ് നല്ലകാലം വരുമ്പോള്‍ ശുക്രനുദിച്ചു, ശുക്രദശ ആരംഭിച്ചു എന്നെല്ലാം പറയുന്നത്.

സെപ്റ്റംബര്‍ 2-ന് ശുക്രന്‍ തുലാം രാശിയില്‍ പ്രവേശിച്ചിരുന്നു. തുലാം രാശിയുടെ അധിപന്‍ ശുക്രനായതിനാല്‍ തന്നെ ജ്യോതിഷത്തിലെ വളരെ വിശേഷപ്പെട്ട സംക്രമണമായി ഇത് മാറുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഇതുവഴി അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാര്‍ എന്ന് നോക്കാം…

മകരം

മകരം രാശിക്കാര്‍ക്ക് ശുക്രന്റെ തുലാം രാശിയിലെ സംക്രമണം ഏറെ ഗുണം ചെയ്യും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് വൈകാതെ താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആസ്തിയില്‍ വലിയ വര്‍ധനവിനും സാധ്യത കാണുന്നു.

മീനം

ശുക്രന്റെ തുലാം രാശിയിലെ സംക്രമണം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ തെളിഞ്ഞ് വരും. അതിലൂടെ സാമ്പത്തികമായി നിങ്ങളും കുടുംബവും സുരക്ഷിതരായിരിക്കും. വരുമാനത്തില്‍ വലിയ മാറ്റമുണ്ടാകാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.

ഇടവം

ശുക്രന്റെ തുലാം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം നേടാനാകും. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഗതിവേഗം കൈവരിക്കും. പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ക്കും നേട്ടങ്ങളുടെ കാലമാണ്. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. പ്രണയബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *