Headlines

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണു; നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി | PG Hostel Building Collapses In Delhi; Several Students Trapped, Details Inside


India

oi-Ashif N

ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന കെട്ടിടം നിലംപൊത്തി. 10 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയിട്ടുള്ളത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മറ്റു ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

തൊട്ടടുത്തുള്ള രണ്ട് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഒരാള്‍ മരിച്ചു എന്ന് സ്ഥിരീകരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അവശിഷ്ടങ്ങള്‍ നീക്കി കഴിഞ്ഞാല്‍ മാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകൂ. അഞ്ച് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മൂന്നു പേര്‍ എയിംസിലെ ട്രോമ സെന്ററില്‍ ചികില്‍സയിലാണ്.

delhi building collapsed



Source link

Leave a Reply

Your email address will not be published. Required fields are marked *