ഫറായുടെ പോസ്റ്റിന് നിരവധി താരങ്ങളും സുഹൃത്തുക്കളും പ്രതികരിച്ചു. “ഫാരു, നീ എന്നെ കരയിപ്പിക്കുന്നു,” സുനിത കപൂർ കുറിച്ചു. “ഫറാ, നിന്നെ സ്നേഹിക്കുന്നു. കുട്ടികൾക്ക് അഭിനന്ദനങ്ങൾ. വിശ്വസിക്കൂ, അവർ തങ്ങളുടെ ഏറ്റവും മികച്ച രൂപത്തിൽ തിരിച്ചെത്തും,” ശിൽപ ശിരോദ്കർ കുറിച്ചു. “അവർ ഇത്രയും വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല,” റിയ കപൂർ പ്രതികരിച്ചു. ഭാവന പാണ്ഡെ, സോഹ അലി ഖാൻ, ഡയാന പെന്റി തുടങ്ങിയവരും ഹൃദയചിഹ്നങ്ങളിലൂടെ സ്നേഹമറിയിച്ചു