Headlines

ദേവനൊപ്പം അഖിൽ മാരാരും ടിവികെയിലേക്കോ? ‘ നടക്കാത്ത ‘കിനാശേരി’..പരിഹാസവുമായി ശാന്തിവിള ദിനേശ്|Will Akhil Marar Join TVK With Devan; Santhivila Dinesh Mocks the “Impossible Dream”,here is what he says


Movie News

oi-Rakhi

ബിജെപി വിട്ട നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലേക്കെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്താഴ്ചയോടെ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്നുമാണ് റിപ്പോർട്ട്. ഇപ്പോഴിതാ ദേവൻ്റെ ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

‘മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ ആയെന്ന് പറഞ്ഞ കണക്കാണ് ദേവൻ ചേട്ടന്റെ കാര്യം. നരേന്ദ്ര മോഡിയെ തള്ളി പറയാതെ അദ്ദേഹം ബിജെപി വിട്ടു. കുറച്ചു പൊട്ടന്മാർ അദ്ദേഹത്തെ അറഞ്ചം പൊറഞ്ചം ചീത്തവിളച്ചു. അവരുടെ സ്ഥിരം കലാപരിപാടി ആയതുകൊണ്ട് ദേവൻ ചേട്ടന് അത് പ്രശ്നം ഉണ്ടാവില്ലായിരിക്കാം. പക്ഷെ എത്ര ദിവസം ചീത്ത വിളിക്കും, എന്തായാലും അവസാനിപ്പിച്ചു.

akhil2-6

വൈസ് പ്രസിഡന്റ് വിളിച്ചാൽ പ്രസിഡൻ്റ് ഫോണ്‍ എടുക്കാത്ത ഒരു പാർട്ടിയിലേക്ക് ദേവനെ പോലൊരു മാന്യൻ ചെന്ന് കയറിയത് തന്നെ പൊട്ടത്തരമായിരുന്നു.വോട്ടിന് കിറ്റ് കൊടുക്കാൻ ശേഖരിച്ച കെട്ടിടത്തിൽ ദേവനെ പോലെ ഒരാൾ, ഒരു മാന്യൻ കാവൽ നിൽക്കുകയും ന്യായീകരിക്കുകയും ചെയ്തപ്പോൾ സത്യമായും ദേവൻ ചേട്ടനോട് പരമപുച്ചമാണ് തോന്നിയത്. ഒരു മാന്യന് ഇത്രയും അധഃപ്പതിക്കാൻ കഴിയുമോ എന്നായിരുന്നു ചിന്ത .എന്തായാലും അദ്ദേഹം കേന്ദ്രം ഭരിക്കുന്ന പാർട്ടി വിട്ടു. ഞാൻ കരുതി ഇനി കുറേ കാലത്തേക്ക് ദേവൻ എന്ന മനുഷ്യൻ മൗനി ബാബയായി വീട്ടിൽ ഇരിക്കും എന്നാണ്.

എവിടെ, ദേവൻ ഇറങ്ങുകയാണ് തമിഴക മുഖ്യമന്ത്രി ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറ് ആകും എന്ന് ഏതാണ്ട് ഉറപ്പായി. ദേവൻ ചേട്ടൻ്റെ കൂടെ കോട്ടാത്തതല മാരാരും ഉണ്ടാകും എന്ന് പറയുന്നു, അത് എത്ര ശരിയാണെന്ന് എനിക്കറിയില്ല. എന്തായാലും ഇപ്പോൾ ദേവനെ കൊണ്ടുവന്ന് ടിവികെയിൽ ചാടിച്ചത് നമ്മുടെ നടി പ്രിയങ്കയാണ്. വിജയിയുടെ വിസിൽ ചിഹ്നത്തിന് ഒരുപാട് അർത്ഥതലങ്ങൾ ഉണ്ടെന്നും ഒരുപിടി നല്ല കാര്യങ്ങൾ വിജയ് നടപ്പിലാക്കുകയാണെന്നും താൻ വിഭാവനം ചെയ്ത കാര്യങ്ങളാണ് വിജയ് ഇപ്പോൾ തമിഴ്നാട്ടിൽ നടപ്പിലാക്കുന്നതെന്നും പ്രിയങ്ക മുൻകൈ എടുത്തതുകൊണ്ടാണ് ടിവികെ നേതാക്കൾ തന്റെ മുന്നിൽ എത്തിയതെന്നും സെപ്റ്റംബർ 10ന് നടക്കുന്ന ചർച്ചയോടെ ടിവികെയിൽ പ്രവർത്തിക്കുന്നതിന്റെ വ്യക്തമായ ചിത്രമാകുമെന്നും ദേവൻ പറയുന്നു.

പ്രിയങ്ക ടിവികെ നേതാവായിരുന്നു എന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്. മദ്രാസിലെ പോലുള്ള ഭരണം കേരളത്തിലും വരാൻ പ്രിയങ്ക ആഗ്രഹിച്ച ദേവൻ മുഖ്യമന്ത്രിയും പ്രിയങ്ക സാംസ്കാരിക മന്ത്രിയുമായ കിനാശരിയിലെ ഭരണം എന്നാവും എന്ന് പ്രിയങ്ക എങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എന്ത് നല്ല നടക്കാത്ത സ്വപ്നമെന്ന് ശ്രീനിവാസൻ ഏതോ പടത്തിൽ പറഞ്ഞതുപോലെ നമ്മുക്ക് നോക്കാം’



Source link

Leave a Reply

Your email address will not be published. Required fields are marked *