Headlines

ആപ്പിൾ ഐഫോൺ 17യുടെ വിലക്കുറവ് മുതലാക്കിക്കോ; 25000 രൂപയിൽ അധികം കുറയും..! അന്തിമ വില എത്ര? | Iphone 17 Discounts; Buy This Latest Smartphone With A Price Cut Of Rs 25000 On Flipkart


Technology

oi-Nidhin Illikkambath

ആഗോള ബ്രാൻഡ് ആയ ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് വന്നത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡലും അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. ഒട്ടേറെ പുതുമകളുമായായിരുന്നു ആ ഫോണും എത്തിയത്.

iphone 17 discounts

പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. 82,900 രൂപയ്ക്ക് പുറത്തിറക്കിയ ഐഫോൺ 17 (256ജിബി) ഇപ്പോൾ പരിമിത കാലത്തേക്ക് ഫ്ലിപ്‌കാർട്ടിൽ 53,817 രൂപയുടെ ഫലപ്രദമായ വിലയിൽ സ്വന്തമാക്കാം. എന്നാൽ 54,000 രൂപയിൽ താഴെയുള്ള ഈ വില ലഭിക്കാൻ നേരിട്ടുള്ള വിലക്കുറവ്, ബാങ്ക് ഓഫർ, പഴയ ഐഫോണിന്റെ എക്സ്ചേഞ്ച് മൂല്യം എന്നിവ ഒരുമിച്ച് ഉപയോഗിക്കണം.

എല്ലാ ഉപഭോക്താക്കൾക്കും 53,817 രൂപയുടെ വില ലഭ്യമല്ല. ഫ്ലിപ്‌കാർട്ടിന്റെ എസ്ബിഐ അല്ലെങ്കിൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന് അർഹരായ ഉപഭോക്താക്കൾക്കും മികച്ച നിലയിലുള്ള ഐഫോൺ 13 (128ജിബി) എക്സ്ചേഞ്ച് ചെയ്യുന്നവർക്കുമാണ് ഈ ഓഫർ ലഭിക്കുക. നിലവിൽ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഐഫോൺ 17-ന്റെ ലിസ്‌റ്റ് ചെയ്‌ത വിലയിൽ 2,000 രൂപയുടെ നേരിട്ടുള്ള കുറവ് നൽകിയിട്ടുണ്ട്. ഇതോടെ 82,900 രൂപയായിരുന്ന വില 80,900 രൂപയായി കുറയും.

ഇതിന് പുറമെ 4,833 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ വില 76,067 രൂപയായി കുറയും. തുടർന്ന് ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുന്നത് എക്സ്ചേഞ്ച് ഓഫറിലൂടെയാണ്. മികച്ച നിലയിലുള്ള ഐഫോൺ 13 (128ജിബി) എക്സ്ചേഞ്ച് ചെയ്യുമ്പോൾ 22,250 രൂപ വരെ ലഭിക്കും. ഇതോടെ ഐഫോൺ 17-ന്റെ ഫലപ്രദമായ വില 53,817 രൂപയായി കുറയും.

അതുകൊണ്ട് തന്നെ 53,817 രൂപ എന്നത് എല്ലാവർക്കും ലഭിക്കുന്ന സ്ഥിരമായ വിൽപ്പനവിലയല്ല. അർഹമായ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയും എക്സ്ചേഞ്ച് ചെയ്യാൻ അനുയോജ്യമായ പഴയ ഫോൺ കൈവശമുണ്ടാകുകയും വേണം. എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന തുക ഫോണിന്റെ മോഡലും നിലവിലെ അവസ്ഥയും അനുസരിച്ച് മാറാനും സാധ്യതയുണ്ടെന്ന് പ്രത്യേകം ഓർക്കണം.



Source link

Leave a Reply

Your email address will not be published. Required fields are marked *