Headlines

നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗത്തേക്കാള്‍ പവര്‍ഫുള്‍ യോഗം; സമ്പത്ത് ഇരട്ടിക്കാന്‍ പോകുന്നു! | Mercury-Saturn Opposition: These Three Zodiac Signs Auspicious Time Will Be Begins From Tomorrow, Details


Astrology

oi-Jithin TP

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കാനാകും എന്നാണ് പറയപ്പെടുന്നത്. ഇതിന് സഹായിക്കുന്നത് ജനന സമയം, ജനന സമയത്തെ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെടുന്ന ജാതകം വഴിയാണ്.

അതിനാല്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Mercury-Saturn Opposition

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ബുധനും ശനിയും. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധനെ വിശേഷിപ്പിക്കുന്നത്. ബുദ്ധി, ജ്ഞാനം എന്നിവയുടെ കാരകനാണ് ബുധന്‍. ശനിയാകട്ടെ കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് പറയപ്പെടുന്നത്.

സെപ്റ്റംബര്‍ 7 മുതല്‍ ബുധനും ശനിയും തമ്മിലുള്ള ശക്തമായ എതിര്‍സ്ഥിതി നിലവില്‍ വരികയാണ്. ബുധന്‍ കന്നി രാശിയിലും, അതിന് നേരെ വിപരീതമായി ശനി മീനം രാശിയിലും നിലകൊള്ളുന്നു. ഈ രണ്ട് ഗ്രഹങ്ങളും തമ്മില്‍ കൃത്യമായ 180-ഡിഗ്രി അകലത്തിലുള്ള ഒരു ബന്ധം രൂപപ്പെടുന്നു. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഗുണപരമായി തീരും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം…

മേടം

മേടം രാശിക്കാര്‍ക്ക് ശനി-ബുധ വിപരീത സ്ഥിതി അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടാന്‍ ശക്തമായ സാധ്യത കാണുന്നു. പലവഴിക്ക് പണം കൈയിലെത്തുന്നതോടെ സാമ്പത്തികമായി വലിയ നിലയിലെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. കുടുംബത്തിന്റെ ബാധ്യതകളെല്ലാം തീരും. മാതാപിതാക്കള്‍ക്കും പങ്കാളിക്കും സന്താനങ്ങള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

മിഥുനം

ശനി-ബുധ വിപരീത സ്ഥിതി മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ശനി-ബുധ വിപരീത സ്ഥിതി ശുഭകരമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. ബിസിനസ് രംഗത്ത് തിളങ്ങാനാകും. സമൂഹത്തില്‍ പേരും പ്രശസ്തിയും കൈവരും.



Source link

Leave a Reply

Your email address will not be published. Required fields are marked *