Headlines

“മൂന്നാല് കൊല്ലം കഴിഞ്ഞാൽ ഞങ്ങൾ സംഘടന കൊണ്ടുപോകും!” പുതിയ സംഘടന എന്ന നിർദേശം തള്ളിയതിനെ കുറിച്ച് ധ്യാൻ|Dyan Sreenivasan: “We’ll Take Over the Organization in Three Years,Here is what he said


Movie News

oi-Rakhi

താരസംഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പുതിയ സംഘടന രൂപീകരിക്കാമെന്ന് ചിലർ തന്നോട് പറഞ്ഞിരുന്നതായി നടൻ ധ്യാൻ ശ്രീനിവാസൻ. അത്തരമൊരു നിർദേശം താൻ തള്ളിയെന്നും അമ്മ സംഘടന ഇവിടെ നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും ധ്യാൻ പറഞ്ഞു. ശ്വേത മേനോന് അമ്മയിൽ പലതും ചെയ്യാനാകുമെന്ന് തന്നെയാണ് തൻ്റെ വിശ്വാസമെന്നും ധ്യാൻ പറഞ്ഞു. ധ്യാനിൻ്റെ വാക്കുകളിലേക്ക്

‘ സംഘടനയക്കുള്ളിൽ രാഷ്ട്രീയം ഉണ്ട് അതൊക്കെ നല്ലത് തന്നെ. വ്യക്തികൾക്കും രാഷ്ട്രീയം നല്ലതാണ്. എന്നാൽ ഫിലിം ഫ്രട്ടേണിറ്റി പോലൊരു സംഘടനക്കുള്ളിൽ രാഷ്ട്രീയം പറയരുത്, രാഷ്ട്രീയം കൊണ്ടുവരരുത് അതിന്റെ പേരിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വരരുത്. ക്ഷേമത്തിന് വേണ്ടി നിലനിൽക്കുന്ന സംഘടനയാണ്. അംഗങ്ങളുടെ ക്ഷേമ കാര്യങ്ങൾ കൃത്യമായി ചെയ്യുക എന്നുള്ളത് മാത്രമേ ഉള്ളൂ അവിടുത്തെ ആവശ്യം. 17 പേരുടെ ആവശ്യമൊന്നും അവിടെ ഇല്ല.

dhyan1-9

അവിടെ പ്രധാനമായിട്ട് പണിയെടുക്കുന്നത് ഡോക്ടർ റോണിയാണ്. മരുന്ന് കൊടുക്കാനും ഇൻഷുറൻസിന്റെ കാര്യവുമൊക്കെ അദ്ദേഹമാണ് ചെയ്യുന്നത്. അച്ഛന് ഇൻഷുറൻസ് ഒക്കെ കൊടുത്ത്ത് റോണിയാണ് . കൃത്യമായിട്ട് പണിയെടുക്കുന്ന രണ്ടോ മൂന്നോ പേരെ ഉള്ളൂ. പിന്നെ സ്പോൺസർഷിപ്പ് പിടിക്കുക ഇതൊക്കെയാണ്. ശ്വേത ചേച്ചി വന്നപ്പോഴും ശേത ചേച്ചിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു, പുള്ളിക്കാരി അത് ചെയ്യുന്നു. ഒറ്റ കാര്യമേ ഉള്ളൂ അൻസിബയുടെ പ്രശ്നം വന്നപ്പോൾ അത് പുറത്ത് ചർച്ചയായി. പകരം ആ സമയത്ത് പ്രശ്നത്തിൽ ഇടപെട്ട് പരിഹരിക്കാൻ ശ്വേത ചേച്ചി മുൻകൈയെടുത്തില്ല. അങ്ങിനെയൊരു വീഴ്ച അവരുടെ ഭാഗത്ത് നിന്ന് വന്നു.

വീഴ്ചകൾ എല്ലാവർക്കും സംഭവിക്കും. അതിനിടയിൽ ഇത് പുറത്ത് പോയി. ഇവരും ചിന്തിക്കണം ഇത് സംഘടനക്കകത്ത് നിൽക്കുന്നവരും സംഘടനയ്ക്കുമെല്ലാം നാണക്കേട് ഉണ്ടാക്കുമെന്ന്. ആ സമയത്ത് ഒരു പാളിച്ച, വീഴ്ച എല്ലാവർക്കും പറ്റി.മുളയിലെ ആ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഉണ്ടായിട്ടില്ല. ഇതോടെ ഒരോ പ്രശ്നങ്ങളായി വന്നു.
ഫണ്ടിങ്ങിന്റെ പ്രശ്നങ്ങളൊക്കെ ഉണ്ടായി. അതൊക്കെ സ്വാഭാവികമാണെന്നുള്ളതാണ് .മനുഷ്യൻമാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് സംസാരിച്ച് തീർക്കുന്നതിന് പകരം വഷളാക്കി ,അത് നാട്ടുകാർ എല്ലാവരും അറിഞ്ഞു. ഇനിയിപ്പോൾ അതിൽ അഭിപ്രായം പറയാൻ ആരുമില്ല.

ഓക്കെ ഫസ്റ്റ് കാര്യം ഷോകോസ് നോട്ടീസ് കൊടുക്കുന്നു, പുറത്ത് വന്ന് ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രസിഡൻ്റുമൊക്കെയാണ്. ഇവർ സ്വയം ഷോകോസ് കൊടുക്കുമോ? ഓരോ സ്ഥാനങ്ങളിൽ നിൽക്കുന്നവർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേക്കുന്നൊരു സാഹചര്യം ഉണ്ടായി. അതോട് കൂടി എല്ലാവർക്കും ഇവരോടുള്ള വിശ്വാസം പോയി.

എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം പ്രസിഡന്‍റ് ആയേനെ. ഇവിടെ ഒരു തേങ്ങാപ്പുണ്ണാക്കും നടക്കാൻ അദ്ദേഹം അനുവദിക്കുകയില്ല,അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം പറയുകയും ചെയ്തേനെ. ചേച്ചിക്ക് ഒരു അവസരം തീർച്ചയായിട്ടും കൊടുക്കണം. ഒരു വീഴ്ച പറ്റി, എന്നിരുന്നാലും ഒരു അവസരം ചേച്ചിക്ക് കൊടുക്കണം. ചേച്ചി പ്രൂവ് ചെയ്യും. അങ്ങിനെയൊരു വിശ്വാസം എനിക്കുണ്ട്. ആരും സ്വയം കുഴിതോണ്ടാൻ ആഗ്രഹിക്കില്ലല്ലോ. മാലാ ചേച്ചിയൊക്കെ ആത്മാർത്ഥമായി തന്നെയാണ് ഇടപെട്ടത്. പക്ഷെ ഒരു കാര്യത്തിൽ എതിർപ്പുണ്ട്, നമ്മൾ ആ വിഷയം മാറി നിന്ന് ചർച്ച ചെയ്തു എന്ന തരത്തിലേക്ക് ആ വിഷയം കൊണ്ടുപോകേണ്ട കാര്യമില്ലായിരുന്നു.

ശ്വേത ചേച്ചിക്കൊരു അവസരം കൊടുക്കണം. അവർക്ക് പ്രൂവ് ചെയ്യാൻ പറ്റും. മൂന്നാല് കൊല്ലം കഴിഞ്ഞാൽ നമ്മൾ തന്നെ ഈ സംഘടന കൊണ്ടുപോകും. പ്രശ്നങ്ങളൊക്കെ വന്നപ്പോൾ പുതിയൊരു സംഘടന രൂപീകരിക്കാം എന്നൊരു ചർച്ച വന്നിരുന്നു. എന്നാൽ അതുവേണ്ട എന്ന് ഞാനാണ് പറഞ്ഞത്. നമ്മുക്ക് ബന്ധമുള്ള ചില വ്യക്തികൾ ഇതിനകത്ത് ഉണ്ടല്ലോ. സംഘടനയെ നാറ്റിക്കാതിരിക്കുക എന്ന ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്.



Source link

Leave a Reply

Your email address will not be published. Required fields are marked *