Kerala
oi-Rakhi
തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ സമയമാറ്റവും നിയന്ത്രണവും ഏർപ്പെടുത്തിയതെന്ന് റെയിൽവെ അറിയിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വിവിധ തീയതികളിൽ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളെ സമയമാറ്റം ബാധിക്കും. ട്രെയിനുകളുടെ വിവരങ്ങൾ വിശദമായി അറിയാം

തൃശൂരിൽ സർവ്വീസ് അവസാനിപ്പിക്കും
കണ്ണൂർ – എറണാകുളം ജങ്ഷൻ എക്സ്പ്രസ് ( 16306 ) ഈ മാസം 25, 27, 29 തീയതികളിലും ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ എറണാകുളത്തേക്ക് സർവ്വീസ് നടത്തില്ല. പകരം തൃശൂരിൽ വെച്ച് യാത്ര അവസാനിപ്പിക്കും.
ഈ ട്രെയിനുകൾ വൈകിയോടും
മംഗളൂരു സെൻട്രൽ -തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഒരു മണിക്കൂർ വൈകിയോടും. സപ്റ്റംബർ 25, 27, 29, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിലാണ് ട്രെയിൻ വൈകിയോടുക.
മംഗളൂരു ജങ്ഷൻ – -തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ് (16314) സപ്റ്റംബർ 29, ഒക്ടോബർ 6, 13 തീയതികളിൽ 40 മിനിറ്റ് വൈകിയോടും.
എറണാകുളം ജങ്ഷൻ – – കണ്ണൂർ എക്സ്പ്രസ് (16305) 5, 7, 8, 9, 11, 15, 17, 19, 21, 22, 23 തീയതികളിൽ 30 മിനിറ്റാണ് വൈകിയോടുക.
തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് സൂപ്പർഫാസ്റ്റ് (22114)
7, 17, 21 തീയതികളിൽ 50 മിനിറ്റ് വൈകും.
9-ന് പുറപ്പെടുന്ന കാരയ്ക്കൽ – എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16187) ഒരുമണിക്കൂർ 20 മിനിറ്റ് വൈകിയായിരിക്കും ഓടുക.
9-ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12623) 50 മിനിറ്റ് വൈകും.
ഒക്ടോബർ 10 നുള്ള ഷൊർണൂർ ജങ്ഷൻ – എറണാകുളം ജങ്ഷൻ മെമു (66319) സർവീസ് വഴിമധ്യേ 40 മിനിറ്റ് വൈകും.
വഴിമധ്യേ പിടിച്ചിടും
ബെംഗളൂരു – എറണാകുളം സൂപ്പർഫാസ്റ്റ് (12684) ഒക്ടോബർ 7ന് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.
ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് (16526)ഒക്ടോബർ 9ന് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.