Last Updated:
യാഷിന് പുറമെ കിയാര അദ്വാനി, നയൻതാര, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ
യാഷ് (Yash) നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ (Toxic : A Fairy Tale for the Grown Ups) എന്ന ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് സെപ്റ്റംബർ 4ന് വീണ്ടും തിയേറ്ററുകളിലെത്തി. ഇന്ത്യൻ ഭാഷാ പതിപ്പ് റിലീസ് ചെയ്ത് ഒരാഴ്ചയിലേറെ പിന്നിട്ട ശേഷമാണ് ഇംഗ്ലീഷ് പതിപ്പ് ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നത്. എന്നാൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് ഇന്ത്യൻ ഭാഷാ പതിപ്പിനെക്കാൾ ഏകദേശം 17 മിനിറ്റ് ദൈർഘ്യം കുറവാണെന്നതാണ് ശ്രദ്ധേയം.
