Headlines

കന്നി മാസം പിറക്കാന്‍ പോകുന്നു… ഈ രാശിക്കാരുടെ സുവര്‍ണകാലം വന്നെത്തി! നിങ്ങളുമുണ്ടോ? | Surya Gochar In Virgo 2026: These Three Zodiac Signs Will Get Immense Of Wealth From September 17, Details


Astrology

oi-Jithin TP

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

Surya Gochar In Virgo 2026

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്തുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം രാശി മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം പ്രപഞ്ചത്തെയാകേയും വ്യക്തിജീവിതത്തിലുടനീളവും സ്വാധീനിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായിരിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമായിരിക്കും.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന സൂര്യന്‍ ശക്തി, സ്വാധീനം, അധികാരം എന്നിവയുടെ കാരകനായിട്ടാണ് അറിയപ്പെടുന്നത്. സൂര്യന്റെ രാശി മാറ്റത്തിന് അനുസരിച്ചാണ് മലയാള മാസം മാറുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ 30 ദിവസത്തെ സമയമാണ് സൂര്യന് വേണ്ടി വരുന്നത്.

ഇത്തരത്തില്‍ ഒരു വര്‍ഷം കൊണ്ടാണ് സൂര്യന്‍ രാശി ചക്രം പൂര്‍ത്തിയാക്കുന്നത്. നിലവില്‍ സൂര്യന്‍ ചിങ്ങം രാശിയിലാണ്. എന്നാല്‍ സെപ്തംബര്‍ 17 ന് സൂര്യന്‍ കന്നി രാശിയിലേക്ക് മാറും. ഇതോടെ മലയാള മാസം കന്നി പിറക്കുകയും ചെയ്യും. ഇത് ജ്യോതിഷ പ്രകാരം ഏറെ സവിശേഷമാണ്. സൂര്യന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂലമായി തീരും എന്ന് നോക്കാം.

ചിങ്ങം

സൂര്യന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ മികച്ച അവസരം വന്നെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ലകാലമാണ് എന്ന് കാണുന്നു. ബിസിനസില്‍ വലിയ ലാഭം കൊയ്യാനാകും.

തുലാം

സൂര്യന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സന്താനഭാഗ്യം കൈവരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. പൂര്‍വിക സ്വത്തുക്കളുടെ വിഭജനം തടസങ്ങളേതുമില്ലാതെ പൂര്‍ത്തീകരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്താന്‍ സാധ്യത.

ധനു

ധനു രാശിക്കാര്‍ക്ക് സൂര്യന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. സ്വന്തമായി ആരംഭിക്കുന്ന സംരംഭം വളരെ വേഗത്തില്‍ തന്നെ മികച്ച ഫലം തരും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറാനാകും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തേടി വലിയ നേട്ടങ്ങള്‍ വന്നെത്തും.



Source link

Leave a Reply

Your email address will not be published. Required fields are marked *