Headlines

‘സുശാന്തിന്റെ വീഡിയോ ദിശ അയച്ചിരുന്നു, ദിശയുടെ മരണത്തിന് പിന്നിൽ ഉന്നതർ’, ആരോപണവുമായി പിതാവ്| ‘Sushant had sent Disha’s video’; influential people are behind Disha’s death,” alleges her father.


India

oi-Sajitha Gopie

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം വീണ്ടും വാര്‍ത്തയാകുന്നു. സുശാന്തിന്റേയും അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ദിശയുടെ അച്ഛന്‍ സതീഷ് സാലിയന്‍ രംഗത്ത് വന്നിരിക്കുകയാണ്. ദിശയുടെ മരണത്തില്‍ ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് സതീഷ് സാലിയന്റെ പ്രതികരണം.

2020 ജൂണ്‍ 8നാണ് ദിശ സാലിയന്‍ മരണപ്പെടുന്നത്. മുംബൈയിലെ മലാഡിലുളള അപ്പാര്‍ട്ട്‌മെന്റിന്റെ പതിനാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണായിരുന്നു മരണം. ദിശയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് സുശാന്ത് സിംഗ് രാജ്പുതിനെ അദ്ദേഹത്തിന്റെ ബാന്ദ്രയിലെ ഫ്‌ളാറ്റിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Sushant

സുശാന്തിന്റെയും ദിശയുടെ മരണങ്ങള്‍ തമ്മില്‍ 100 ശതമാനവും ബന്ധമുണ്ട്. സുശാന്തിന്റെ ചില തെറ്റായ പ്രവര്‍ത്തികളുടെ വീഡിയോ ദിശ അയച്ചിരുന്നു. മരണത്തിന് അതുമായി ബന്ധമുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയുന്നില്ല. സത്യം പുറത്ത് വരട്ടെ, ആരൊക്കെയാണോ ദിശയുടെ മരണത്തിന് ഉത്തരവാദികള്‍ അവര്‍ അതിന് പിഴയൊടുക്കട്ടെ, സതീഷ് സാലിയന്‍ വ്യക്തമാക്കി.

സിബിഐ അന്വേഷണം ഏറ്റെടുക്കാനുളള കോടതി ഉത്തരവില്‍ തൃപ്തനാണെന്നും സതീഷ് സാലിയന്‍ പറഞ്ഞു. ദിശയുടെ മരണം ആത്മഹത്യ അല്ലെന്നും അതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സതീഷ് ആരോപിക്കുന്നു. അതൊരു ആത്മഹത്യ ആയിരുന്നില്ല. അതെനിക്ക് നൂറ് ശതമാനം ഉറപ്പാണ്. ഉന്നതരായ ചില ആളുകള്‍ ഇടപെട്ട് കൊണ്ടുളള ഒരു ഗൂഢാലോചന തീര്‍ച്ചയായും നടന്നിട്ടുണ്ടെന്നും സിബിഐ എല്ലാവരേയും പുറത്ത് കൊണ്ട് വരുമെന്ന് ഉറപ്പുണ്ടെന്നും സതീഷ് സാലിയന്‍ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *